Read Time:1 Minute, 9 Second
ചെന്നൈ : ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടെടുപ്പ് നടക്കുന്നതിനാൽ ചെന്നൈയിൽനിന്ന് 17, 18 തീയതികളിൽ വിവിധ ജില്ലകളിലേക്കായി 7154 പ്രത്യേക ബസുകൾ ഓടിക്കുമെന്ന് ട്രാൻസ്പോർട്ട് വകുപ്പ് അധികൃതർ അറിയിച്ചു.
മറ്റ് ജില്ലകളിൽനിന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി 3060 ബസുകളും സർവീസ് നടത്തും.
ഏപ്രിൽ 20,21 തീയതികളിൽ മറ്റ് ജില്ലകളിൽനിന്ന് ചെന്നൈയിലേക്ക് 6009 പ്രത്യേക ബസുകൾ ഓടിക്കും.
മറ്റ് ജില്ലകളിൽനിന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് 2295 ബസുകളും ഓടിക്കും.
ചെന്നൈയിൽനിന്ന് വിവിധ ജില്ലകളിലേക്കുള്ള എല്ലാതീവണ്ടികളിലും വൻതിരക്കാണ് അനുഭവപ്പെടുന്നത്. തുടർന്നാണ് പ്രത്യേക ബസുകൾ ഓടിക്കാൻ തീരുമാനിച്ചത്.