ചെന്നൈ : ദുരിതാശ്വാസ സഹായമടക്കം തമിഴ്‌നാടിന്റെ ആവശ്യങ്ങളെല്ലാം കേന്ദ്രസർക്കാർ നിഷേധിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തിരുനെൽവേലി, തൂത്തുക്കുടി, കന്യാകുമാരി മണ്ഡലങ്ങളിലെ ഇന്ത്യസഖ്യം സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം തിരുനെൽവേലിയിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ. കേന്ദ്രസഹായം ആവശ്യപ്പെടുമ്പോൾ അതിന് ഭിക്ഷയെന്ന് വിളിക്കുന്നു. തമിഴ്‌നാട്ടിലെ കർഷകർ ഡൽഹിയിൽ സമരം നടത്തിയിട്ടും അവരുടെ ആവശ്യങ്ങൾ പരിഗണിക്കാൻ തയ്യാറായില്ല. കർഷകർക്കും സാധാരണക്കാർക്കും പകരം രണ്ടോ മൂന്നോ അതിസമ്പന്നർക്കു വേണ്ടിയാണ് മോദി സർക്കാർ പ്രവർത്തിക്കുന്നത്. ജനാധിപത്യത്തിന്റെ മാതൃകയായിരുന്ന രാജ്യത്തെ ജനാധിപത്യവിരുദ്ധതയിലേക്ക് നയിക്കുകയാണ്. സമത്വത്തിനും സാമൂഹിക നീതിക്കും വേണ്ടി പ്രവർത്തിക്കുന്നവർ ഒരുവശത്തും…
Read MoreDay: 14 April 2024
മംഗളാദേവി ചിത്രാപൗർണമി : കേരള-തമിഴ്‌നാട് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു; വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തും
ചെന്നൈ : മംഗളാദേവി ചിത്രാപൗർണമി ഉത്സവം 23-ന് നടക്കും. ഭക്തർക്കായി ഏർപ്പെടുത്തുന്ന സജ്ജീകരണങ്ങൾ ഇടുക്കി-തേനി ജില്ലാ ഭരണകൂടങ്ങളുടെ നേതൃത്വത്തിൽ വിലയിരുത്തി. ഇടുക്കി ജില്ലാ കളക്ടർ ഷീബാ ജോർജിന്റെയും തേനി ജില്ലാ കളക്ടർ ആർ.വി.ഷാജീവനയുടെയും നേതൃത്വത്തിൽ ചേർന്ന ഇരു സംസ്ഥാനങ്ങളിലെയും വകുപ്പ് തലവൻമാരുടെ അവലോകന യോഗത്തിൽ, ഭക്തർക്ക് വിപുലമായ സൗകര്യങ്ങൾ ഒരുക്കാൻ തീരുമാനിച്ചു. പരിസ്ഥിതി സൗഹൃദമായി ഭക്തരുടെ സുരക്ഷയ്ക്കും വനത്തിന്റെയും ക്ഷേത്രത്തിന്റെയും സംരക്ഷണത്തിനും മുൻതൂക്കം നൽകി ഭക്തർക്ക് ക്ഷേത്ര ദർശനത്തിനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കും. ഉത്സവദിവസം രാവിലെ നാലിന് ഇരു സംസ്ഥാനങ്ങളിലെയും പൂജാരിമാരെയും സഹകർമ്മിയെയും പൂജാസാമഗ്രികളും…
Read Moreകേരളത്തിൽ വിനോദസഞ്ചാരികളുടെ മിനിബസ് മറിഞ്ഞ് തമിഴ്നാട് സ്വദേശികളായ അമ്മയും മകളും മരിച്ചു
രാജാക്കാട് : കുത്തുങ്കലിനുസമീപം വട്ടക്കണ്ണിപ്പാറയിൽ മിനിബസ് മറിഞ്ഞ് തമിഴ്നാട് സ്വദേശികളായ അമ്മയും മകളും മരിച്ചു. 16 പേർക്ക് പരിക്കേറ്റു. റെജീന ബാനു (40), നൂറിൽ സന (7) എന്നിവരാണ് മരിച്ചത്. തമിഴ്‌നാട് ശിവഗംഗ ജില്ലയിലെ ഇല്ലിയാംകുടിയിൽനിന്നുള്ള വിനോദസഞ്ചാരികളുടെ മിനിബസാണ് റോഡിലെ വളവിൽ മറിഞ്ഞത്. മൂന്നാർ കാണാൻ വന്നവരാണിവർ. ശനിയാഴ്ച രാവിലെ 8.45-നായിരുന്നു അപകടം. മലേഷ്യക്കാരായ നാല് ബന്ധുക്കളുൾപ്പെടെ 19 സഞ്ചാരികളും രണ്ട് ഡ്രൈവർമാരുമാണ് വാഹനത്തിലുണ്ടായിരുന്നത്. കുത്തിറക്കവും വളവുമുള്ള റോഡിൽ വണ്ടിക്ക് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ബസ് മരക്കുറ്റിയിലിടിച്ച് റോഡിൽത്തന്നെ മറിഞ്ഞു. സമീപത്തെ അഗാധമായ കൊക്കയിലേക്ക് മറിയാഞ്ഞതിനാൽ…
Read Moreസംസ്ഥാനത്ത് നാളെ മുതൽ ട്രോളിങ് നിരോധനം ആരംഭിക്കും ; കേരളത്തിൽ മീൻവില ഉയരും
ചെന്നൈ : തമിഴ്‌നാട്ടിൽ ട്രോളിങ് നിരോധനം തിങ്കളാഴ്ചമുതൽ ആരംഭിക്കും. ജൂൺ 14 വരെ തുടരും. ആന്ധ്രാപ്രദേശ്, ഒഡിഷ സംസ്ഥാനങ്ങളിലും ട്രോളിങ് ആരംഭിക്കുന്നത് ഇതേകാലയളവിലാണ്. ഇതിനാൽ കേരളത്തിൽ മീൻവില വർധിക്കും. കേരളത്തിലേക്ക് തമിഴ്‌നാട്ടിലെ ഹാർബറുകളിൽനിന്ന് മീൻ കൊണ്ടുപോകുന്നുണ്ട്. തമിഴ്നാട്ടിൽ ട്രോളിങ് നിരോധനം തുടങ്ങിയാൽ കേരളത്തിലും മീനിന്റെ ലഭ്യത കുറയുകയും വില ഉയരുകയും ചെയ്യും. കേരളത്തിൽനിന്ന് മീൻ തമിഴ്‌നാട്ടിലെ ചന്തകളിലേക്കുമെത്തുന്നതും വില ഉയരാൻ കാരണമാകും. തമിഴ്‌നാട്ടിൽ ട്രോളിങ് നിരോധനം ആരംഭിച്ചാൽ ആഴക്കടൽ മത്സ്യബന്ധനം നടത്തുന്നവരെ പിടികൂടുമെന്നും തീരദേശസേന അറിയിച്ചു.
Read Moreലോക്‌സഭാ തിരഞ്ഞെടുപ്പ്: അണ്ണാ ഡി.എം.കെ. യുടെ നിയന്ത്രണം ദിനകരന്റെ കൈകളിലെത്തും; അണ്ണാമലൈ
ചെന്നൈ : ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ അണ്ണാ ഡി.എം.കെ. യുടെ നിയന്ത്രണം ടി.ടി.വി. ദിനകരന്റെ കൈകളിൽ എത്തുമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ. തേനിയിൽ എൻ.ഡി.എ. സഖ്യത്തിന് വേണ്ടി മത്സരിക്കുന്ന ദിനകരന് വേണ്ടി പ്രചാരണം നടത്തുകയായിരുന്നു അണ്ണാമലൈ. എടപ്പാടി പളനിസ്വാമി അണ്ണാ ഡി.എം.കെ. യെ കരാറുകാർക്ക് നൽകിയിരിക്കുകയാണ്. എന്നാൽ പ്രവർത്തകർ ദിനകരന് ഒപ്പമാണ്. ഇത് ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ വ്യക്തമാകും. അണ്ണാ ഡി.എം.കെ. യുടെ നേതൃത്വം നേരത്തേ തന്നെ ദിനകരന് ലഭിച്ചിരുന്നുവെങ്കിൽ സ്റ്റാലിന് ഒരിക്കലും മുഖ്യമന്ത്രി സ്ഥാനം നേടാൻ സാധിക്കില്ലായിരുന്നുവെന്നും അണ്ണാമലൈ പറഞ്ഞു.…
Read Moreഇന്ന് വിഷു. ആഘോഷങ്ങളുമായി ചെന്നൈ മലയാളികളും!!
ചെന്നൈ : നഗരത്തിൽ വിഷുവിനെ വരവേറ്റ് മറുനാടൻ മലയാളികൾ. ഒരുപക്ഷേ ഇന്നു കേരളത്തില്‍ ആഘോഷിക്കുന്നതിലും കേമമായി മറുനാടന്‍ മലയാളികള്‍ വിഷു ആഘോഷിക്കുന്നത്. കേരളത്തിൽ ഒരുക്കുന്ന കണി പോലെ ഒരുപക്ഷെ അതിലും മനോഹരമായി അവർ കുടുംബത്തോടൊപ്പം ചേർന്ന് കണി ഒരുക്കി വിഷു ആഘോഷിക്കുന്ന തിരക്കിലാണ്. അവര്‍ക്കിത് വെറുമൊരു വിഷുവല്ല സ്വന്തം നാട് വിട്ട് മാറിനിൽക്കേണ്ടി വന്നത് കൊണ്ടുതന്നെ നാടിന്റെ മണവും ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മകളുമെല്ലാം തിരിച്ചു പിടിക്കലും കൂടിയാണ് ഓരോ വിഷുവും വിഷു ആഘോഷിക്കാനുള്ള ഉത്പന്നങ്ങളുടെ വൈവിധ്യമാർന്ന ശേഖരങ്ങളും അവർ മുൻകൂട്ടി തയ്യാറാക്കിയിട്ടുണ്ട്. കണിയൊരുക്കിയും കൈനീട്ടം…
Read Moreസംസ്ഥാനത്തെ പോലീസുകാർ തപാൽവോട്ട് ചെയ്ത് തുടങ്ങി
ചെന്നൈ : പോലീസുകാർ തപാൽ വോട്ട് ചെയ്യാൻ തുടങ്ങി. വോട്ടെടുപ്പ് ദിവസം ഇവർ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുമെന്നതിനാലാണ് തപാൽ വോട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കിയത്. സംസ്ഥാനത്ത് 1.90 ലക്ഷം പോലീസുകാരുണ്ട്. ഇതിൽ 19,000 പോലീസുകാർ ചെന്നൈയിലാണ്. തപാൽ വോട്ട് ചെയ്യാനായി. സൗത്ത് ചെന്നൈ, സെന്റൽ ചെന്നൈ, നോർത്ത് ചെന്നൈ എന്നിവിടങ്ങളിലായി മൂന്ന് കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. വെള്ളിയാഴ്ചവരെയാണ് വോട്ട് ചെയ്യാനുള്ള അനുമതി നൽകിയിരുന്നത്
Read More