Read Time:53 Second
ചെന്നൈ : പോലീസുകാർ തപാൽ വോട്ട് ചെയ്യാൻ തുടങ്ങി.
വോട്ടെടുപ്പ് ദിവസം ഇവർ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുമെന്നതിനാലാണ് തപാൽ വോട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കിയത്.
സംസ്ഥാനത്ത് 1.90 ലക്ഷം പോലീസുകാരുണ്ട്. ഇതിൽ 19,000 പോലീസുകാർ ചെന്നൈയിലാണ്. തപാൽ വോട്ട് ചെയ്യാനായി.
സൗത്ത് ചെന്നൈ, സെന്റൽ ചെന്നൈ, നോർത്ത് ചെന്നൈ എന്നിവിടങ്ങളിലായി മൂന്ന് കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്.
വെള്ളിയാഴ്ചവരെയാണ് വോട്ട് ചെയ്യാനുള്ള അനുമതി നൽകിയിരുന്നത്