ഇന്ന് വിഷു. ആഘോഷങ്ങളുമായി ചെന്നൈ മലയാളികളും!!

0 0
Read Time:2 Minute, 36 Second

ചെന്നൈ : നഗരത്തിൽ വിഷുവിനെ വരവേറ്റ് മറുനാടൻ മലയാളികൾ.

ഒരുപക്ഷേ ഇന്നു കേരളത്തില്‍ ആഘോഷിക്കുന്നതിലും കേമമായി മറുനാടന്‍ മലയാളികള്‍ വിഷു ആഘോഷിക്കുന്നത്.

കേരളത്തിൽ ഒരുക്കുന്ന കണി പോലെ ഒരുപക്ഷെ അതിലും മനോഹരമായി അവർ കുടുംബത്തോടൊപ്പം ചേർന്ന് കണി ഒരുക്കി വിഷു ആഘോഷിക്കുന്ന തിരക്കിലാണ്.

അവര്‍ക്കിത് വെറുമൊരു വിഷുവല്ല സ്വന്തം നാട് വിട്ട് മാറിനിൽക്കേണ്ടി വന്നത് കൊണ്ടുതന്നെ നാടിന്റെ മണവും ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മകളുമെല്ലാം തിരിച്ചു പിടിക്കലും കൂടിയാണ് ഓരോ വിഷുവും

വിഷു ആഘോഷിക്കാനുള്ള ഉത്പന്നങ്ങളുടെ വൈവിധ്യമാർന്ന ശേഖരങ്ങളും അവർ മുൻകൂട്ടി തയ്യാറാക്കിയിട്ടുണ്ട്.

കണിയൊരുക്കിയും കൈനീട്ടം നൽകിയും വിഷു ആഘോഷത്തിലാണ് മലയാളി.

നഗരത്തിലെ പല കടകളിലും വിഷുക്കണിയൊരുക്കാൻ ആവശ്യമായ സാധനങ്ങളടങ്ങിയ കിറ്റും വിഷുസദ്യയ്ക്കുള്ള കിറ്റുകളും ലഭ്യമാണ് എന്നത് പ്രധാന ആകർഷണം തന്നെയാണ്.

നാട്ടിൽ പലരും ഓഫീസിലെയും മറ്റു ജോലിത്തിരക്കുകളുടെയും കെട്ടുപാടുകളില്‍ നിന്നൊഴിഞ്ഞ് മടിപിടിച്ച് വീട്ടിലിരിക്കാനുള്ള ഒരു അവസരമായാണ് ഇന്ന് മറ്റെല്ലാ ആഘോഷാവസരങ്ങളെയും പോലെ വിഷുവും കാണുന്നത്.

എന്നാല്‍ മറുനാടന്‍ മലയാളികളെ സംബന്ധിച്ചിടത്തോളം ഇതു പലതിന്റെയും വീണ്ടെടുപ്പിനുള്ള അവസരമാണ്.

വിഷു ദിവസം കുടുംബമായും അല്ലാതെയും താമസിക്കുന്നവര്‍ കണിയൊരുക്കി, മക്കള്‍ക്കു വിഷുകൈനീട്ടവു നല്‍കി ഒരു മിനി വിഷു ആഘോഷം നടത്തും.

പിന്നെ തിരക്കിട്ട് ജോലിത്തിരക്കിലേക്കോടാനായിരിക്കും എല്ലാഴ്‌പോഴും മറുനാടന്‍ മലയാളികളുടെ വിധി.

എന്നാൽ പോലും നാട് വിട്ട് മാറിനിൽക്കുന്ന അവർ ഓരോ ആഘോഷവും കെങ്കേമമാക്കാൻ ശ്രമിക്കുന്നവരാണ്

എല്ലാ വായനക്കാർക്കും ചെന്നൈ വാർത്തയുടെ വിഷു ആശംസകൾ

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts