0
0
Read Time:1 Minute, 4 Second
ചെന്നൈ : തമിഴ്‌നാട്ടിൽ ട്രോളിങ് നിരോധനം തിങ്കളാഴ്ചമുതൽ ആരംഭിക്കും.
ജൂൺ 14 വരെ തുടരും.
ആന്ധ്രാപ്രദേശ്, ഒഡിഷ സംസ്ഥാനങ്ങളിലും ട്രോളിങ് ആരംഭിക്കുന്നത് ഇതേകാലയളവിലാണ്.
ഇതിനാൽ കേരളത്തിൽ മീൻവില വർധിക്കും.
കേരളത്തിലേക്ക് തമിഴ്‌നാട്ടിലെ ഹാർബറുകളിൽനിന്ന് മീൻ കൊണ്ടുപോകുന്നുണ്ട്.
തമിഴ്നാട്ടിൽ ട്രോളിങ് നിരോധനം തുടങ്ങിയാൽ കേരളത്തിലും മീനിന്റെ ലഭ്യത കുറയുകയും വില ഉയരുകയും ചെയ്യും.
കേരളത്തിൽനിന്ന് മീൻ തമിഴ്‌നാട്ടിലെ ചന്തകളിലേക്കുമെത്തുന്നതും വില ഉയരാൻ കാരണമാകും. തമിഴ്‌നാട്ടിൽ ട്രോളിങ് നിരോധനം ആരംഭിച്ചാൽ ആഴക്കടൽ മത്സ്യബന്ധനം നടത്തുന്നവരെ പിടികൂടുമെന്നും തീരദേശസേന അറിയിച്ചു.