മോദിക്കുനേരേ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി; സംസ്ഥാനത്തിന്റെ തമിഴ്‌നാടിന്റെ ആവശ്യങ്ങൾ കേന്ദ്രം നിഷേധിക്കുന്നുവെന്നും രാഹുൽ ഗാന്ധി

0 0
Read Time:2 Minute, 24 Second

ചെന്നൈ : ദുരിതാശ്വാസ സഹായമടക്കം തമിഴ്‌നാടിന്റെ ആവശ്യങ്ങളെല്ലാം കേന്ദ്രസർക്കാർ നിഷേധിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.

തിരുനെൽവേലി, തൂത്തുക്കുടി, കന്യാകുമാരി മണ്ഡലങ്ങളിലെ ഇന്ത്യസഖ്യം സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം തിരുനെൽവേലിയിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ.

കേന്ദ്രസഹായം ആവശ്യപ്പെടുമ്പോൾ അതിന് ഭിക്ഷയെന്ന് വിളിക്കുന്നു. തമിഴ്‌നാട്ടിലെ കർഷകർ ഡൽഹിയിൽ സമരം നടത്തിയിട്ടും അവരുടെ ആവശ്യങ്ങൾ പരിഗണിക്കാൻ തയ്യാറായില്ല.

കർഷകർക്കും സാധാരണക്കാർക്കും പകരം രണ്ടോ മൂന്നോ അതിസമ്പന്നർക്കു വേണ്ടിയാണ് മോദി സർക്കാർ പ്രവർത്തിക്കുന്നത്.

ജനാധിപത്യത്തിന്റെ മാതൃകയായിരുന്ന രാജ്യത്തെ ജനാധിപത്യവിരുദ്ധതയിലേക്ക് നയിക്കുകയാണ്.

സമത്വത്തിനും സാമൂഹിക നീതിക്കും വേണ്ടി പ്രവർത്തിക്കുന്നവർ ഒരുവശത്തും ഭിന്നതയുടെ ശക്തികളായ ആർ.എസ്.എസും ബി.ജെ.പി.യും മറുവശത്തുംനിന്ന് പോരാടുകയാണ്.

രാജ്യത്തെ വളർച്ചയിലേക്ക് തിരിച്ചുകൊണ്ടുവരണം. ഇന്ത്യസഖ്യം അധികാരത്തിലെത്തിയാൽ രാജ്യത്തെ തൊഴിൽരംഗത്ത് വലിയ മാറ്റങ്ങൾ വരും രാഹുൽ പറഞ്ഞു.

ഒഴിവുള്ള 30 ലക്ഷം കേന്ദ്ര സർക്കാർ തസ്തികകളിൽ ഉടൻ നിയമനം നടത്തും.

രാജ്യത്തെ അഭ്യസ്തവിദ്യരായ യുവാക്കൾക്ക് കേന്ദ്ര, പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങളിൽ ഒരു വർഷം തൊഴിൽപരിശീലനം നൽകും.

ഇക്കാലയളവിൽ ഒരു ലക്ഷം രൂപ സ്റ്റൈപെൻഡ് നൽകും. മെഡിക്കൽ പ്രവേശനത്തിന് നീറ്റ് നിർബന്ധമാക്കില്ല.

നിർധന കുടുംബത്തിൽപ്പെട്ട സ്ത്രീകൾക്ക് ഒരു വർഷം ഒരു ലക്ഷംരൂപ വീതം നൽകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts