Read Time:1 Minute, 25 Second
ചെന്നൈ : താംബരത്തുനിന്ന് മംഗളൂരുവിലേക്കുള്ള പ്രത്യേക തീവണ്ടി 19-ന് ഓടിത്തുടങ്ങും. അന്നത്തേക്കുള്ള ടിക്കറ്റുകൾ വിറ്റുതീർന്നു.
മേയ് 24 വരെ എല്ലാ വെള്ളിയാഴ്ചയും താംബരത്തുനിന്ന് മംഗളൂരുവിലേക്ക് സർവീസുണ്ടാകും. ഏപ്രിൽ 26, മേയ് മൂന്ന്, 10, 17, 24 തീയതികളിൽ താംബരത്തുനിന്ന് മംഗളൂരുവിലേക്ക് ബെർത്ത് ഒഴിവുണ്ട്.
മംഗളൂരുവിൽനിന്ന് താംബരത്തേക്ക് 21 മുതൽ മേയ് 26 വരെ എല്ലാ ഞായറാഴ്ചയും പ്രത്യേക തീവണ്ടിയുണ്ട്.
21-ലേക്കുള്ള ടിക്കറ്റുകൾ വിറ്റുകഴിഞ്ഞു. 28, മേയ് അഞ്ച്, 12, 19, 26 തീയതികളിൽ വണ്ടിയിൽ സീറ്റൊഴിവുണ്ട്.
താംബരത്തുനിന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30-ന് തിരിക്കുന്ന പ്രത്യേക തീവണ്ടി (06049) ശനിയാഴ്ച രാവിലെ 7.30-ന് മംഗളൂരു സെൻട്രലിലെത്തും.
മംഗളൂരു സെൻട്രൽ- താംബരം വണ്ടി (06050) ഞായറാഴ്ച ഉച്ചയ്ക്ക് 12-ന് തിരിക്കും. തിങ്കളാഴ്ച രാവിലെ 5.30-ന് താംബരത്ത് എത്തും.