കേന്ദ്ര ഏജൻസികൾ ഫോൺ ചോർത്തുന്നു; പരാതി ഉന്നയിച്ച് ഡി.എം.കെ

0 0
Read Time:1 Minute, 11 Second

ചെന്നൈ : ഡി.എം.കെ.യുടെ പ്രധാന നേതാക്കളുടെയും സ്ഥാനാർഥികളുടെയും ഫോൺകോളുകൾ സി.ബി.ഐ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.), ആദായനികുതി വകുപ്പ് എന്നീ കേന്ദ്ര ഏജൻസികൾ ചോർത്തുന്നതായി ആരോപിച്ച് ഡി.എം.കെ. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി.

ഡി.എം.കെ. ഓർഗനൈസിങ് സെക്രട്ടറി ആർ.എസ്. ഭാരതിയാണ് പരാതി നൽകിയത്.

തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതുമുതൽ ഫോൺ ചോർത്തുന്നുണ്ടെന്നാണ് പരാതിയിൽ പറയുന്നത്.

മുതിർന്ന നേതാക്കളുടെ സുഹൃത്തുക്കൾ, ബന്ധുക്കൾ എന്നിവരുടെ ഫോണുകളും എജൻസികൾ ചോർത്തിയിട്ടുണ്ടെന്നും പരാതിയിൽ ആരോപിച്ചു.

തിരഞ്ഞെടുപ്പ് കമ്മിഷൻ കേന്ദ്രസർക്കാരിന്റെ ജനാധിപത്യവിരുദ്ധ നടപടികളെക്കുറിച്ച് അന്വേഷിക്കണമെന്നും ആർ.എസ്. ഭാരതി പരാതിയിൽ ആവശ്യപ്പെട്ടു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts