ചെന്നൈ : വിരുദുനഗർ ലോക്‌സഭാ മണ്ഡലത്തിൽ ഉപയോഗിച്ച എല്ലാ വോട്ടിംഗ് മെഷീനുകളും ഇന്ന് വോട്ടെണ്ണൽ കേന്ദ്രത്തിലെ സുരക്ഷാ മുറിയിൽ സൂക്ഷിച്ച് സീൽ ചെയ്തു. അർധസൈനിക വിഭാഗങ്ങൾ ഉൾപ്പെടെ അഞ്ച് തലങ്ങളിലുള്ള സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വിരുദുനഗർ ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള വോട്ടെടുപ്പ് ഇന്നലെ നടന്നു. വിരുദുനഗർ ലോക്‌സഭാ മണ്ഡലത്തിൽ വിരുദുനഗർ, ചാത്തൂർ, അറുപ്പുക്കോട്ടൈ, ശിവകാശി, തിരുമംഗലം, തിരുപ്പരങ്കുൺരം നിയമസഭാ മണ്ഡലങ്ങളിലായി ആകെ 15,48,825 വോട്ടർമാർക്കായി 1,680 പോളിങ് ബൂത്തുകൾ സജ്ജീകരിച്ചു. 188 പോളിംഗ് ബൂത്തുകൾ പോലീസ് സുരക്ഷയും തിരഞ്ഞെടുപ്പ് മൈക്രോ ഒബ്സർവർമാരും ഉണ്ടായിരുന്നു. 4,066 ഇലക്ട്രോണിക് വോട്ടിംഗ്…
Read MoreDay: 20 April 2024
നടൻ വിജയ്ക്കെതിരെ കേസ്
ചെന്നൈ: തമിഴ്‌നാട്ടില്‍ നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്‌ക്കെതിരെ കേസെടുത്തു. വോട്ടെടുപ്പ് ദിനത്തില്‍ ചട്ടങ്ങള്‍ ലംഘിച്ച് ആള്‍ക്കൂട്ടത്തിനൊപ്പം പോളിംഗ് സ്‌റ്റേഷനിലെത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. ആള്‍ക്കൂട്ടവുമായി ബൂത്തിലെത്തിയത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നാണ് പരാതി. ചെന്നൈ സിറ്റി പോലീസ് കമ്മീഷ്ണർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ചെന്നൈയിലെ നീലാംഗരൈ പോളിംഗ് ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ വിജയ് ഇരുനൂറിലധികം ആളുകളെ ഒപ്പം കൂട്ടി പൊതുശല്യമുണ്ടാക്കിയെന്നതാണ് പരാതി. വിജയുടെ ആരാധകർ പോളിംഗ് ബൂത്തിലേക്ക് ഇരച്ചുകയറിയിരുന്നു. പിന്നീട് പോലീസ് എത്തിയാണ് തിരക്ക് നിയന്ത്രണ വിധേയമാക്കിയത്.
Read Moreവിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തമിഴ്‌നാട്ടിൽ വിവിധ സ്ഥലങ്ങളിൽ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു
ചെന്നൈ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിൽ പൊതുജനങ്ങൾ തിരഞ്ഞെടുപ്പ് ബഹിഷ്‌കരണ സമരത്തിൽ പങ്കെടുത്തു. കാഞ്ചീപുരത്തിനടുത്ത് പരന്തൂരിലെ രണ്ടാം വിമാനത്താവളത്തിൻ്റെ വിപുലീകരണത്തിനായി കൃഷിഭൂമി ഏറ്റെടുക്കുന്നതിൽ പ്രതിഷേധിച്ച് ഏകനാപുരം, നാഗപട്ട് ഗ്രാമവാസികൾ ഇന്നലെ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു. എന്നാൽ, ഏകനാപുരത്ത് 1300ൽ 21ഉം നാഗപ്പട്ട് ഏരിയയിൽ 245ൽ 41ഉം വോട്ടുകളാണ് ലഭിച്ചത്. ചെങ്കൽപട്ട് ജില്ലയിലെ മധുരാന്തകം യൂണിയൻ്റെ കീഴിലുള്ള ശരവമ്പാക്കം വില്ലേജിന് സമീപം സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ക്വാറികൾ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ഗ്രാമവാസികൾ തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു. എന്നാൽ പോലീസ് നടത്തിയ ചർച്ചയെ തുടർന്ന് ഇവർ വോട്ട്…
Read Moreതമിഴ്‌നാട്ടിൽ 69.46% പോളിങ്: 2019-നെക്കാൾ 3.01% കുറവ്ച അന്തിമ റിപോർട്ട് പുറത്ത്
ചെന്നൈ: തമിഴ്‌നാട്ടിൽ വെള്ളിയാഴ്ച നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 69.46 ശതമാനം വോട്ട് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ ശനിയാഴ്ച വൈകിട്ട് ഏഴ് മണിക്ക് ഔദ്യോഗികമായി അറിയിച്ചു. കഴിഞ്ഞ 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 3.01 ശതമാനം പോയിൻ്റിൻ്റെ കുറവാണിത്, വോട്ടിംഗ് ശതമാനം 72.47% ആയിരുന്നു. തമിഴ്‌നാട്ടിലെ 39 മണ്ഡലങ്ങളിലെയും ലോക്‌സഭാ തിരഞ്ഞെടുപ്പ് വെള്ളിയാഴ്ച സമാധാനപരമായി അവസാനിച്ചു. വൈകിട്ട് ഏഴ് മണി വരെ 72.09 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. അതിനുശേഷം അർധരാത്രി 12 മണിയോടെ പുറത്തുവിട്ട വിവരങ്ങളിൽ തമിഴ്‌നാട്ടിലെ മൊത്തം വോട്ടിംഗ് ശതമാനം…
Read Moreനഗരത്തിൽ മൂന്നിടങ്ങളിൽ ഇ.ഡി. റെയ്ഡ്
ചെന്നൈ : നിയമവിരുദ്ധമായി പണമിടപാട് നടത്തിയതിന് ചെന്നൈയിൽ മൂന്നുപേരുടെ വീടുകളിൽ ഇ.ഡി. റെയ്ഡ് ചെന്നൈ നുങ്കമ്പാക്കം പുഷ്പനഗറിലെ മുബാറക്ക് ഹുസൈൻ, നുങ്കമ്പാക്കം കുമാരമംഗലത്തെ സോഫ്റ്റ് വേർ എൻജിനിയർ ദർശൻ കുമാർ, കുമരൻ നഗറിലുള്ള സ്വകാര്യകമ്പനിയിലെ ഓഡിറ്റർ സെൽവരാജിന്റെ വീട്ടിലുമാണ് റെയ്ഡ്. മൂന്നിടങ്ങളിലും നടന്ന റെയ്ഡിൽ നിയമവിരുദ്ധമായി പണമിടപാട് നടത്തിയതുമായി ബന്ധപ്പെട്ട് പ്രധാനരേഖകൾ കണ്ടെടുത്തതായി ഇ.ഡി. വൃത്തങ്ങൾ വെളിപ്പെടുത്തി. പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം മൂന്നുപേരുടെയും ബാങ്ക് അക്കൗണ്ടുകൾ വഴി വൻതുക പലർക്കുമായി കൈമാറിയെന്ന ആദായ നികുതി വകുപ്പിന്റെ റിപ്പോർട്ടിനെ തുടർന്നായിരുന്നു റെയ്ഡ്.
Read Moreപണം ആവശ്യപ്പെട്ട് ബ്ലേഡുകൊണ്ട് നാലുവയസ്സുകാരിയെ മുറിവേല്പിച്ച പിതാവ് അറസ്റ്റിൽ
ചെന്നൈ : നാലുവയസ്സുകാരിയായ മകളെ ബ്ലേഡ് ഉപയോഗിച്ച് മുറിവേല്പിക്കുകയും സിഗരറ്റുകൊണ്ട് പൊള്ളിക്കുകയും ചെയ്ത പിതാവ് അറസ്റ്റിൽ. തഞ്ചാവൂർ അതിരപ്പട്ടണം സ്വദേശി ബാലസുബ്രഹ്മണ്യത്തെ(31)യാണ് പോലീസ് പിടികൂടിയത്. വിദേശത്തുള്ള ഭാര്യ ശിവരഞ്ജിനിയെ ഭീഷണിപ്പെടുത്തി പണം വാങ്ങുന്നതിനുവേണ്ടിയാണ് കുട്ടിയെ ഉപദ്രവിച്ചതെന്ന് ഇയാൾ മൊഴിനൽകി. കഴിഞ്ഞദിവസം വീഡിയോ കോളിലൂടെ ശിവരഞ്ജിനിയുമായി സംസാരിക്കുന്നതിനിടയിലായിരുന്നു കുട്ടിയുടെ കൈയിൽ ബ്ലേഡുകൊണ്ട് മുറിവുണ്ടാക്കിയത്. ഇതുകണ്ട് ഭയന്ന ശിവരഞ്ജിനി ഉടൻ അയൽക്കാരെ വിളിച്ചു വിവരം പറഞ്ഞു. അയൽക്കാരും ചില സാമൂഹിക പ്രവർത്തകരും ചേർന്ന് പോലീസിൽ പരാതിനൽകി. തുടർന്ന് പോലീസെത്തി ബാലസുബ്രഹ്മണ്യത്തെ അറസ്റ്റുചെയ്യുകയും കുട്ടിയെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. ചികിത്സയ്ക്കുശേഷം കുട്ടിയെ…
Read Moreസംസ്ഥാനത്തെ മണ്ഡലങ്ങളിലെ പോളിങ് ശതമാനം അറിയാൻ വായിക്കാം
ചെന്നൈ :സംസ്ഥാനത്തെ മണ്ഡലങ്ങളിലെ പോളിങ് ശതമാനം ഇപ്രകാരമാണ് കള്ളക്കുറിച്ചി -75.67 ധർമപുരി -75.44 ചിദംബരം- 74.87 പെരമ്പല്ലൂർ -74.46 നാമക്കൽ-74.29 കരൂർ -74.05 ആർക്കോണം -73.92 ആറണി- 73.77 സേലം-73.55 വിഴുപുരം- 73.49 തിരുവണ്ണാമല- 73.35 വെല്ലൂർ -73.04 കാഞ്ചീപുരം -72.99 കൃഷ്ണഗിരി- 72.96 കടലൂർ- 72.40 വിരുദുനഗർ -72.29 പൊള്ളാച്ചി -72.22 നാഗപട്ടണം- 72.21 തിരുപ്പൂർ -72.02 തിരുവള്ളൂർ -71.87 തേനി -71.74 മയിലാടുതുറൈ -71.45 ഈറോഡ് -71.42 ദിണ്ടിക്കൽ -71.37 തിരുച്ചിറപ്പള്ളി- 71.20 കോയമ്പത്തൂർ -71.17 നീലഗിരി- 71.07 തെങ്കാശി -71.06…
Read Moreതമിഴ് ദമ്പതിമാരുടെ വോട്ടർപട്ടികയിൽ വിവരങ്ങൾ ഹിന്ദിയിൽ; ആശയക്കുഴപ്പത്തിലായി ബൂത്ത് ഏജന്റുമാർ
ചെന്നൈ : തമിഴ് ദമ്പതിമാരുടെ പേരുവിവരങ്ങൾ വോട്ടർപട്ടികയിൽ ഹിന്ദിയിലായതിന്റെ പേരിൽ ആശയക്കുഴപ്പം. ആദമ്പാക്കത്തുള്ള പോളിങ് ബൂത്തിൽ വോട്ടുചെയ്യാനെത്തിയ ദമ്പതിമാരുടെ വിവരങ്ങളാണ് ഹിന്ദിയിലാണെന്ന് കണ്ടെത്തിയത്. ഇതോടെ വിവിധ രാഷ്ട്രീയപാർട്ടികളുടെ ബൂത്ത് ഏജന്റുമാർ ഇവരെ തടഞ്ഞു. ഇതോടെ തർക്കമായി. പിന്നീട് പോലീസെത്തിയാണ് പ്രശ്നം പരിഹരിച്ചത്. ഓൺലൈൻ മാർഗത്തിലും വോട്ടർപട്ടിക വിവരങ്ങൾ പരിശോധിച്ചപ്പോൾ അതിലും ഹിന്ദിയിലാണ് വിവരങ്ങൾ എഴുതിയിരുന്നതെന്ന് കണ്ടെത്തി. പട്ടികയിലുണ്ടായിരുന്ന ഇവർ രണ്ടുപേരുടെ വിവരങ്ങൾമാത്രമായിരുന്നു ഹിന്ദിയിലുണ്ടായിരുന്നത്. മറ്റുള്ളവരുടെ വിവരങ്ങൾ തമിഴിലും ഇംഗ്ലീഷിലുമായിരുന്നു. ആധാർ കാർഡുമായി വോട്ടുചെയ്യാനെത്തിയ ഇവരുടെ കൈവശം വോട്ടർ തിരിച്ചറിയൽ കാർഡുണ്ടായിരുന്നില്ല. എന്നാൽ, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും…
Read Moreഇന്നലെ സംസ്ഥാനത്തെ പലയിടങ്ങളിലും വോട്ടെടുപ്പ് വൈകി; സംഭവം ഇങ്ങന
ചെന്നൈ : ഇലക്‌ട്രോണിക് വോട്ടെടുപ്പ് യന്ത്ര(ഇ.വി.എം.)ത്തിന്റെ തകരാർമൂലം പലയിടങ്ങളിലും പോളിങ് തുടങ്ങാൻ വൈകി. ചിലയിടങ്ങളിൽ പോളിങ് തുടങ്ങിയതിനുശേഷവും ഏതാനും മണിക്കൂർ പോളിങ് മുടങ്ങി. സൗത്ത് ചെന്നൈ മണ്ഡലത്തിലെ ടി.നഗറിലെ ശ്രീരാമകൃഷ്ണ മിഷൻ സ്കൂളിൽ രാവിലെ ഏഴിന് പോളിങ് തുടങ്ങിയശേഷം തന്ത്രത്തകരാർ മൂലം 7.30-മുതൽ 8.30-വരെ പോളിങ് മുടങ്ങി. ഇതുപോലെ അരിയല്ലൂർ ജില്ലയിൽ കീഴയൂർ പോളിങ് കേന്ദ്രത്തിൽ രണ്ട് വോട്ടെടുപ്പ് യന്ത്രത്തിന് തകരാറുണ്ടായി. ഏഴ് മുതൽ ഏഴരവരെ വോട്ടെടുപ്പ് മുടങ്ങി. തിരുപ്പുർ, മധുര എന്നീ ജില്ലകളിലെ ചില പോളിങ് കേന്ദ്രങ്ങളിലും വോട്ടെടുപ്പ് മുടങ്ങി. കോയമ്പത്തൂരിൽ സൂളൂർ,…
Read Moreസ്ത്രീകൾക്ക് സുരക്ഷിത ഇടങ്ങളായി ‘പിങ്ക് ബൂത്ത്; സന്തുഷ്ടരായി സ്ത്രീകൾ
ചെന്നൈ : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രത്യേകം ഒരുക്കിയ പിങ്ക് പോളിങ് ബൂത്തുകൾ സ്ത്രീകൾക്ക് സുരക്ഷിത ഇടങ്ങളായി. ചെന്നൈയിൽ 16 ഇടങ്ങളിലാണ് പിങ്ക് ബൂത്തുകൾ സജ്ജീകരിച്ചിരുന്നത്. ഗർഭിണികൾക്കും കൈക്കുഞ്ഞുങ്ങളുമായി എത്തുന്നവർക്കും വയോധികർക്കും പിങ്ക് ബൂത്തുകൾ സുരക്ഷയുടെ തണലൊരുക്കി. സഹായ കേന്ദ്രങ്ങൾ, വിശ്രമസ്ഥലം, കുട്ടികൾക്ക് കളിസ്ഥലം, ഭിന്നശേഷിക്കാർക്കായി റാംപുകൾ തുടങ്ങിയ സൗകര്യങ്ങൾ ബൂത്തുകളിൽ ഒരുക്കിയിരുന്നു. പൂക്കളും ബലൂണുകളുംകൊണ്ട് അലങ്കരിച്ച പിങ്ക് ബൂത്തുകളിൽ ഉദ്യോഗസ്ഥരും പോലീസുകാരും ഉൾപ്പെടെ എല്ലാജീവനക്കാരും വനിതകളാണെന്ന പ്രത്യേകതയുമുണ്ട്. പ്രത്യേക പരിചരണം ആവശ്യമുള്ള സ്ത്രീകൾക്ക് മുൻഗണനയുണ്ട്.
Read More