സ്ത്രീകൾക്ക് സുരക്ഷിത ഇടങ്ങളായി ‘പിങ്ക് ബൂത്ത്; സന്തുഷ്ടരായി സ്ത്രീകൾ

0 0
Read Time:1 Minute, 8 Second

ചെന്നൈ : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രത്യേകം ഒരുക്കിയ പിങ്ക് പോളിങ് ബൂത്തുകൾ സ്ത്രീകൾക്ക് സുരക്ഷിത ഇടങ്ങളായി.

ചെന്നൈയിൽ 16 ഇടങ്ങളിലാണ് പിങ്ക് ബൂത്തുകൾ സജ്ജീകരിച്ചിരുന്നത്.

ഗർഭിണികൾക്കും കൈക്കുഞ്ഞുങ്ങളുമായി എത്തുന്നവർക്കും വയോധികർക്കും പിങ്ക് ബൂത്തുകൾ സുരക്ഷയുടെ തണലൊരുക്കി.

സഹായ കേന്ദ്രങ്ങൾ, വിശ്രമസ്ഥലം, കുട്ടികൾക്ക് കളിസ്ഥലം, ഭിന്നശേഷിക്കാർക്കായി റാംപുകൾ തുടങ്ങിയ സൗകര്യങ്ങൾ ബൂത്തുകളിൽ ഒരുക്കിയിരുന്നു.

പൂക്കളും ബലൂണുകളുംകൊണ്ട് അലങ്കരിച്ച പിങ്ക് ബൂത്തുകളിൽ ഉദ്യോഗസ്ഥരും പോലീസുകാരും ഉൾപ്പെടെ എല്ലാജീവനക്കാരും വനിതകളാണെന്ന പ്രത്യേകതയുമുണ്ട്.

പ്രത്യേക പരിചരണം ആവശ്യമുള്ള സ്ത്രീകൾക്ക് മുൻഗണനയുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts