Read Time:1 Minute, 11 Second
ചെന്നൈ : നിയമവിരുദ്ധമായി പണമിടപാട് നടത്തിയതിന് ചെന്നൈയിൽ മൂന്നുപേരുടെ വീടുകളിൽ ഇ.ഡി. റെയ്ഡ്
ചെന്നൈ നുങ്കമ്പാക്കം പുഷ്പനഗറിലെ മുബാറക്ക് ഹുസൈൻ, നുങ്കമ്പാക്കം കുമാരമംഗലത്തെ സോഫ്റ്റ് വേർ എൻജിനിയർ ദർശൻ കുമാർ, കുമരൻ നഗറിലുള്ള സ്വകാര്യകമ്പനിയിലെ ഓഡിറ്റർ സെൽവരാജിന്റെ വീട്ടിലുമാണ് റെയ്ഡ്.
മൂന്നിടങ്ങളിലും നടന്ന റെയ്ഡിൽ നിയമവിരുദ്ധമായി പണമിടപാട് നടത്തിയതുമായി ബന്ധപ്പെട്ട് പ്രധാനരേഖകൾ കണ്ടെടുത്തതായി ഇ.ഡി. വൃത്തങ്ങൾ വെളിപ്പെടുത്തി.
പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം മൂന്നുപേരുടെയും ബാങ്ക് അക്കൗണ്ടുകൾ വഴി വൻതുക പലർക്കുമായി കൈമാറിയെന്ന ആദായ നികുതി വകുപ്പിന്റെ റിപ്പോർട്ടിനെ തുടർന്നായിരുന്നു റെയ്ഡ്.