ചെന്നൈ : നെൽച്ചാക്ക് തലയിൽ ചുമക്കുന്ന പുതുച്ചേരി മുൻമന്ത്രി.
കോൺഗ്രസ് നേതാവും മുൻകൃഷിമന്ത്രിയുമായ ആർ. കമലക്കണ്ണനാണ് നെൽച്ചാക്കുകൾ തലയിൽ ചുമന്നത്.
വാഹനത്തിൽനിന്ന് നെൽവിത്തുകളടങ്ങിയ ചാക്കുകൾ 62-കാരനായ കമലക്കണ്ണൻ തലയിൽ ചുമന്നുകൊണ്ടുപോകുന്ന ദൃശ്യങ്ങൾ സമീപംനിന്ന് ഒരാൾ മൊബൈൽ ക്യാമറയിൽ പകർത്തുകയായിരുന്നു.
ഞങ്ങൾ വോട്ടുചെയ്താൽ താങ്കൾ ഈ ജോലി ചെയ്യുമോയെന്ന് വീഡിയോ പകർത്തുന്നയാൾ ചോദിച്ചപ്പോൾ ഇത് വോട്ടിനല്ലെന്നും ഭക്ഷണത്തിനുള്ള അരിയുണ്ടാക്കാനാണെന്നും കമലക്കണ്ണൻ പ്രതികരിച്ചു. വീട്ടിൽ പശുവുണ്ടെന്നും പാലും തൈരും കിട്ടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പുതുച്ചേരി കേന്ദ്രഭരണപ്രദേശത്തിലെ കാരയ്ക്കൽ മേഖലയിലെ തിരുനള്ളാർ മണ്ഡലത്തിൽനിന്ന് മൂന്നുതവണ എം.എൽ.എ.യായിരുന്ന കമലക്കണ്ണൻ വി. നാരായണസാമി സർക്കാരിൽ കൃഷിമന്ത്രിയായിരുന്നു. എന്നാൽ, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജപ്പെട്ടു.