Read Time:1 Minute, 17 Second
ചെന്നൈ : തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ യാത്രക്കാരനിൽനിന്ന് 70 ലക്ഷത്തിന്റെ സ്വർണം പിടികൂടി.
ദുബായിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസിൽ എത്തിയ യാത്രക്കാരനെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ എയർ ഇന്റലിജൻസ് യൂണിറ്റ് പരിശോധിക്കുകയായിരുന്നു.
ബാഗിൽ ഒന്നും കണ്ടെടുക്കാനായില്ല.
പിന്നീട് രഹസ്യമുറിയിലെത്തിച്ച് പരിശോധിച്ചപ്പോൾ മലദ്വാരത്തിൽ ഒളിപ്പിച്ചനിലയിൽ മൂന്നുപാക്കറ്റുകളിലായി സ്വർണം കണ്ടെത്തുകയായിരുന്നു.
യാത്രക്കാരന്റെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
വിശദമായ അന്വേഷണം നടത്തുകയാണെന്ന് അധികൃതർ അറിയിച്ചു.
മാർച്ചിൽ തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ സിങ്കപ്പൂരിൽനിന്ന് എത്തിയ യാത്രക്കാരനിൽനിന്ന് 26.62 ലക്ഷം രൂപയുടെ സ്വർണം പിടിച്ചെടുത്തിരുന്നു.