മണിപ്പൂരിൽ ആറ് ബൂത്തുകളിൽ റീപോളിംഗ് ഇന്ന്

0 0
Read Time:1 Minute, 36 Second

ഇംഫാൽ: മണിപ്പൂരിൽ രണ്ടാം ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടന്ന ആറ് ബൂത്തുകളിൽ റീപോളിംഗ് ഇന്ന്.

സംഘർഷവും ബൂത്ത് പിടിത്തവുമുണ്ടായ ഔട്ടർ മണിപ്പൂർ ലോക്സഭ മണ്ഡലത്തിലെ ബൂത്തുകളിലാണ് വീണ്ടും തിരഞ്ഞെടുപ്പ് നടക്കുന്നത്.

രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം നാലുമണി വരെയാണ് വോട്ടെടുപ്പ്. ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടന്ന ഇന്നർ മണിപ്പൂർ ലോക്സഭ മണ്ഡലത്തിലെ 11 ബൂത്തുകളിലും സംഘർഷത്തെ തുടർന്ന് റീപോളിംഗ് നടത്തിയിരുന്നു.

റീ പോളിംഗ് നടക്കുന്ന പശ്ചാത്തലത്തിൽ ആറ് ബൂത്തുകളിലും കനത്ത സുരക്ഷ ഒരുക്കി.

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലും (ഇവിഎം) വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയിലും (വിവിപാറ്റ്) കൃത്രിമം നടന്നതായി റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് റീ പോളിങ് നടത്തുന്നത്.

1951ലെ ജനപ്രാതിനിധ്യ നിയമത്തിൻ്റെ 58(2), 58A(2) വകുപ്പുകൾ പ്രകാരം 2024 ഏപ്രിൽ 26-ന് ലിസ്റ്റുചെയ്ത 6 പോളിംഗ് സ്റ്റേഷനുകളിൽ വോട്ടെടുപ്പ് നടത്താനാണ് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts