Read Time:57 Second
പറ്റ്ന: ബിഹാറില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാൻ എത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഞ്ചരിച്ച ഹെലികോപ്ടറിനു പറന്നുയരുന്നതിനിടെ നിയന്ത്രണം നഷ്ടമായി. ബിഹാറിലെ ബെഗുസാരയില്‍ തിങ്കളാഴ്ചയാണ് സംഭവം.
ടേക്ക് ഓഫ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ മുകളിലേക്ക് ഉയരാൻ സാധിക്കാതെ ഹെലികോപ്ടർ അല്പനേരം ആടി ഉലയുന്ന ദൃശ്യങ്ങൾ പുറത്തു വന്നു.
വലതുവശത്തേക്ക് നീങ്ങിയ ഹെലികോപ്ടർ കുറച്ചുസമയത്തിനു ശേഷം നിയന്ത്രണം വീണ്ടെടുത്ത് കോപ്ടർ പറന്നുയർന്നു.
പൈലറ്റിന്റെ സമയോചിത ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയത്.