ആഗോള ബ്രാൻഡുകളുടെ ഏറ്റവും പുതിയ ട്രെൻഡുകൾ ഷോയിൽ അവതരിപ്പിക്കും ; കുട്ടികളുടെ റാംപ് വാക്ക് അടക്കം പ്രത്യേക ഷോകളും പരിപാടിക്ക് ഇരട്ടിനിറമേകും ബെംഗളൂരു : ലോകത്തെ മുൻനിര ബ്രാൻഡുകളുടെ നൂതന ഫാഷൻ ട്രെൻഡുകൾ അവതരിപ്പിച്ച് , ലുലു ഫാഷൻ വീക്കിന് ബെംഗ്ലൂരു രാജാജി നഗർ ലുലു മാളിൽ തുടക്കമാകുന്നു. ഇന്ത്യയിലെ പ്രശസ്തരായ ഫാഷന്‍ ഡിസൈനര്‍മാരും മോഡലുകളും സിനിമാതാരങ്ങളും അണിനിരക്കുന്ന ഷോ ഫാഷൻ പ്രേമികൾക്ക് വേറിട്ട അനുഭവമാണ് സമ്മാനിക്കുക. മെയ് 10ന് തുടങ്ങി മെയ് 12 വരെ നീളുന്നതാണ് ഷോ. ലുലു മാളിൽ നടന്ന പ്രൗഢഗംഭീരമായ…
Read MoreDay: 6 May 2024
നഗരത്തിൽ അമിതവേഗത്തിലെത്തിയ കാർ ഇടിച്ച് യുവതി 20 അടി ദൂരത്തേക്ക് തെറിച്ചുവീണു; വൈറൽ വീഡിയോ കാണാം
ചെന്നൈ: ഈറോഡ് ജില്ലയിലെ സെന്നിമലയ്ക്ക് സമീപം റോഡിലൂടെ നടന്നുപോവുകയായിരുന്ന സ്ത്രീയെ അമിതവേഗതയിൽ വന്ന കാർ ഇടിച്ച് 20 അടിയോളം ദൂരത്തിൽ ഇടിച്ചു തെറിപ്പിച്ചു. സമീപത്തെ ഒരു വീട്ടിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ പതിഞ്ഞ ദാരുണമായ സംഭവത്തിൻ്റെ ദൃശ്യങ്ങൾ ആണിപ്പോൾ വൈറൽ ആയിരിക്കുന്നത്. சென்னிமலையில் விபத்து… நிம்மதியா நடந்து போகலாம்னு பார்த்தா கூட உயிருக்கு உத்தரவாதம் இருக்காது போல 😒😒😒 pic.twitter.com/Jw3rcdarO0 — கலைஞர் பாஸ்கர் 🌄 தமிழ்நாடு🇮 🇳 🇩 🇮 🇦 ஒன்றியம் (@BaskerSerode) May 1, 2024 കൂടാതെ പെൺകുട്ടി നിരവധി അടി…
Read Moreദത്ത് നൽകിയ മൂന്നുവയസ്സുള്ള മകനെ വിട്ടുകിട്ടുന്നതിനുള്ള എച്ച്.ഐ.വി. ബാധിതയായ അമ്മയുടെ ഹർജി തള്ളി
ചെന്നൈ : മൂന്നുവയസ്സുള്ള മകനെ വിട്ടുകിട്ടാനായി എച്ച്.ഐ.വി. ബാധിതയായ അമ്മ നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. എന്നാൽ, വാരാന്തങ്ങളിലെ ഒരുദിവസം വൈകീട്ട് അഞ്ചിനും രാത്രി എട്ടിനുമിടയിൽ കുട്ടിയെ കാണാൻ അമ്മയ്ക്ക് അനുവാദം നൽകി. ഈറോഡ് സ്വദേശിയായ സ്ത്രീ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. ജനിച്ചത് മുതൽ മറ്റൊരു ദമ്പതികളാണ് കുട്ടിയെ ദത്തെടുത്ത് വളർത്തുന്നതെന്ന കാര്യവും പ്രസവിച്ച അമ്മയെന്ന പരിഗണനയും കണക്കിലെടുത്താണ് ജസ്റ്റിസ് എം.എസ്. രമേഷ്, ജസ്റ്റിസ് സുന്ദർ മോഹൻ എന്നിവരടങ്ങിയ ബെഞ്ച് കേസ് തീർപ്പാക്കിയത്. ഈറോഡിലെ ആശുപത്രിയിൽ 2020 ജൂലായിലായിരുന്നു…
Read Moreമോശം ശീലങ്ങൾ ചോദ്യം ചെയ്ത മുത്തച്ഛനെ യുവാവ് ചിക്കൻ ഫ്രൈഡ് റൈസിൽ കീടനാശിനി കലക്കികൊടുത്ത് കൊലപ്പെടുത്തി
ചെന്നൈ: തമിഴ്നാട്ടിലെ നാമക്കൽ ജില്ലയിൽ മുത്തച്ഛൻ ഷൺമുഖനാഥനെ (72) ഫ്രൈഡ് റൈസിൽ കീടനാശിനി കലക്കി കൊലപ്പെടുത്തിയ കേസിൽ 20 വയസ്സുള്ള ഭഗവതി എന്ന യുവാവ് അറസ്റ്റിൽ. എരുമപ്പട്ടിക്കടുത്ത് ദേവരായപുരം സ്വദേശിയായ കോളജ് വിദ്യാർഥിയായ പ്രതി കഴിഞ്ഞ ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് ഏഴ് ചിക്കൻ ഫ്രൈഡ് റൈസ് പാർസൽ വാങ്ങിയതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് വീട്ടിൽ അമ്മ നിത്യയും മുത്തച്ഛൻ ഷൺമുഖവും (72) ഉൾപ്പെടെയുള്ള കുടുംബത്തിന് ചിക്കൻ ഫ്രൈഡ് റൈസ് നൽകി. ഭക്ഷണം കഴിച്ചയുടൻ നിത്യയയ്ക്കും മുത്തച്ഛൻ ഷൺമുഖത്തിനും…
Read Moreകൈകളില്ലാത്ത ഭിന്നശേഷിക്കാരനായ തമിഴ്നാട് സ്വദേശി ഡ്രൈവിംഗ് ലൈസൻസ് സ്വന്തമാക്കി
ചെന്നൈ: പത്താം വയസ്സിൽ അപകടത്തിൽ ഇരു കൈകളും നഷ്ടപ്പെട്ട താൻസെൻ (31) പ്രത്യേക പരിഷ്കാരങ്ങളുടെയും പരിശീലനത്തിൻ്റെയും സഹായത്തോടെ ഡ്രൈവിംഗ് ലൈസൻസ് നേടി ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. ഫോർ വീലർ ഡ്രൈവിംഗ് ലൈസൻസ് നേടുന്ന തമിഴ്നാട്ടിലെ ആദ്യത്തെ ഭിന്നശേഷിക്കാരൻ എന്ന റെക്കോർഡാണ് താൻസെൻ സ്ഥാപിച്ചത്. വ്യാസർപാടി സ്വദേശിയായ താൻസെൻ കാലുകൾ ഉപയോഗിച്ച് എഴുതാനും നീന്താനും ഡ്രം വായിക്കാനും പഠിച്ചു. പഠനത്തിലും മികവ് പുലർത്തി. സ്ഥിരോത്സാഹത്തോടെ എഞ്ചിനീയറിംഗ് പഠനവും പൂർത്തിയാക്കി. വിവാഹിതനാണ് താൻസെൻ, ഒന്നര വയസ്സുള്ള ഒരു മകളുണ്ട്. മറ്റുള്ളവരുടെ സഹായത്തോടെയാണ് താൻസെൻ ഡ്രൈവിംഗ് പഠിച്ചത്.…
Read More‘പ്രണയമായിരുന്നില്ല’ അവസാനം പേര് പറയാത്തതിന് കാരണം ഇത്’; ആദ്യമായി പ്രതികരിച്ച് ഗബ്രി
ബിഗ് ബോസ് മലയാളം സീസൺ 6 ൽ നിന്നും ഗബ്രി പുറത്തായതിന്റെ ഞെട്ടലിലാണ് ഇപ്പോഴും പ്രേക്ഷകർ. ഹൗസിലെ ശക്തനായ മത്സരാർത്ഥിയായിരുന്നു ഗബ്രി. ഈ ആഴ്ച ഗബ്രി നോമിനേഷനിൽ വന്നപ്പോഴും താരം പുറത്താകാൻ സാധ്യത വിരളമാണെന്നായിരുന്നു വിലയിരുത്തലുകൾ. എന്നാൽ ഇതിനെയെല്ലാം തള്ളികൊണ്ടാണ് ഗബ്രിക്ക് ഹൗസിൽ നിന്നും പടിയിറങ്ങേണ്ടി വന്നത്. ഹൗസിൽ നിന്നും പടിയിറങ്ങുന്നതിന് തൊട്ട് മുൻപ് എല്ലാവരേയും അവസാനമായി കണ്ടപ്പോൾ പേരെടുത്ത് പറഞ്ഞ് കൊണ്ടായിരുന്നു ഗബ്രി സംസാരിച്ചത്. എന്നാൽ ജാസ്മിന്റെ പേര് ഗബ്രി പറഞ്ഞിരുന്നില്ല. അതേസമയം ഗബ്രിയുടെ പുറത്താകലിന് പിന്നാലെ വാവിട്ട് കരയുന്ന ജാസ്മിനെയാണ് പ്രേക്ഷകർ…
Read Moreഊട്ടി, കൊടൈക്കനാൽ യാത്ര; ഇ പാസ് അപേക്ഷ ഇന്നു മുതൽ ആരംഭിച്ചു; മാർഗരേഖ പുറത്തിറക്കി സംസ്ഥാന സർക്കാർ: നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം
ചെന്നൈ ∙ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഊട്ടിയും കൊടൈക്കനാലും സന്ദർശിക്കാനുള്ള ഇ–പാസ് സംബന്ധിച്ച മാർഗരേഖ സംസ്ഥാന സർക്കാർ പുറത്തിറക്കി. epass.tnega.org എന്ന വെബ്സൈറ്റിൽ ഇ–പാസ് എടുക്കുന്നവർക്കു മാത്രമാണു നാളെ മുതൽ പ്രവേശനം.സന്ദർശകരുടെ വാഹന വിവരങ്ങൾ നിർബന്ധമായും നൽകണം. പാസില്ലാത്ത വാഹനങ്ങളെ പ്രവേശിപ്പിക്കില്ല. എവിടെയാണു താമസിക്കുന്നത്, എത്ര ദിവസം തങ്ങും തുടങ്ങിയ വിവരങ്ങളും നൽകണം. ഇന്ന് രാവിലെ 6 മുതലാണ് അപേക്ഷിച്ചു തുടങ്ങിയത്. അതേസമയം, സർക്കാർ ബസുകളിലും ട്രെയിനുകളിലും വരുന്നവർക്ക് പാസ് ആവശ്യമില്ല. സന്ദർശകർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ലെന്നും കൃത്യമായ വിവരങ്ങളോടെ അപേക്ഷിക്കുന്ന എല്ലാവർക്കും പാസ് ലഭിക്കുമെന്നും സർക്കാർ…
Read Moreപ്ലസ് 2 ഫലം പ്രസിദ്ധീകരിച്ചു: തമിഴ്നാട്ടിൽ 94.56% വിജയം; വിദ്യാർത്ഥികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി സ്റ്റാലിൻ
ചെന്നൈ: തമിഴ്നാട് പ്ലസ് 2 പൊതുപരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഇന്ന് രാവിലെ 9.30 നാണ് ഫലം പ്രസിദ്ധീകരിച്ചത് . ഡയറക്ടറേറ്റ് ഓഫ് ഗവൺമെൻ്റ് എക്സാമിനേഷൻസ് ഡയറക്ടർ സേതുരാമ വർമ്മയാണ് ഫലം പുറത്തുവിട്ടത്. ഇതനുസരിച്ച് ആകെ 94.56% പേർ വിജയിച്ചു. കഴിഞ്ഞ വർഷം 2023-ൽ 94.03% പേരാണ് വിജയിച്ചത്, ഈ വർഷം മൊത്തത്തിലുള്ള വിജയനിരക്ക് അല്പം വർദ്ധിച്ചു. പ്ലസ് ടു പൊതുപരീക്ഷയിൽ 96.44% പെൺകുട്ടികളും 92.37% ആൺകുട്ടികളും വിജയിച്ചിട്ടുണ്ട്. പ്ലസ് ടു പൊതുപരീക്ഷ എഴുതിയ മൂന്നാംലിംഗത്തിൽപ്പെട്ട ഒരാളും വിജയിച്ചട്ടുണ്ട്. അതേസമയം പൊതുപരീക്ഷാ ഫലം ഇന്ന് പുറത്തുവന്നതോടെ…
Read Moreമാസപ്പടി കേസില്‍ അന്വേഷണം ഇല്ല; മുഖ്യമന്ത്രിക്കും മകള്‍ക്കും എതിരായ മാത്യു കുഴല്‍നാടന്റെ ഹര്‍ജി തള്ളി
തിരുവനന്തപുരം: മാസപ്പടി കേസില്‍ അന്വേഷണമില്ല. മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്ക്കും എതിരായ ഹര്‍ജിയാണ് തള്ളിയത്. കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടനായിരുന്നു ഹര്‍ജി നല്‍കിയത്. മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്, മകള്‍ വീണാ വിജയന് എന്നിവര്‍ക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി. സിഎംആര്‍എല്‍ കമ്പനിക്ക് സംസ്ഥാന സര്‍ക്കാര്‍ വഴിവിട് സഹായങ്ങള്‍ നല്‍കിയെന്നായിരുന്നു ആരോപണം. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യവും കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ആവശ്യവും തള്ളി. സിഎംആര്‍എല്ലിന് വഴിവിട്ട സഹായം നല്‍കിയതിന് പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകള്‍…
Read Moreഇനി ‘നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട’; സുപ്രീംകോടതി വിധി ഇങ്ങനെ
ഡല്‍ഹി: നഴ്സിങ് പഠനം കഴിഞ്ഞുള്ള ഒരുവര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ടെന്ന് സുപ്രീംകോടതി. നിര്‍ബന്ധിത പരിശീലനം വേണ്ടെന്ന കേരള സര്‍ക്കാര്‍ തീരുമാനം സുപ്രീംകോടതി ശരിവച്ചു. സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്തുകൊണ്ടുള്ള സ്വകാര്യ ആശുപത്രികളുടെ ഹര്‍ജി സുപ്രീം കോടതി തള്ളി. നാലുവര്‍ഷത്തെ പഠനത്തിനിടെ ആറുമാസം പരിശീലനം ലഭിക്കുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. നഴ്സിങ് പഠനം കഴിഞ്ഞ് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ജോലിക്ക് കയറാനാകൂ എന്ന വ്യവസ്ഥ നേരത്തെയുണ്ടായിരുന്നു. ഈ വ്യവസ്ഥയാണ് സംസ്ഥാന സർക്കാർ തിരുത്തിയത്. നാലുവര്‍ഷത്തെ നഴ്സിങ് പഠനത്തിന് പുറമെ ഒരു വര്‍ഷത്തെ നിര്‍ബന്ധിത…
Read More