ചെന്നൈ : കത്തിരിച്ചൂട് തുടങ്ങിയ ആദ്യദിവസം പല ജില്ലകളിലും 40 ഡിഗ്രിക്കു മുകളിൽ ചൂട് അനുഭവപ്പെട്ടു.
തമിഴ്‌നാടിന്റെ വടക്കൻജില്ലകളിൽ പലയിടങ്ങളിലും ചൂടുകാറ്റ് വീശി. 28 വരെ കത്തിരിച്ചൂട് തുടരും.
ശനിയാഴ്ച വടക്കൻ ജില്ലകളായ വെല്ലൂർ (43.2), തിരുപ്പൂർ (41.1), തിരുച്ചിറപ്പള്ളി(42.1), സേലം(40.4), ധർമപുരി(41.2), ചെന്നൈ മീനമ്പാക്കം(40.1), കടലൂർ(41.1) എന്നിവിടങ്ങളിലും തെക്കൻ ജില്ലകളായ മധുര (41.1), തിരുനെൽവേലി(40.6) എന്നിവിടങ്ങളിലും 40 ഡിഗ്രിക്കുമുകളിൽ ചൂട് അനുഭവപ്പെട്ടു.
എന്നിവിടങ്ങളിലും 40 ഡിഗ്രിക്കുമുകളിൽ ചൂട് അനുഭവപ്പെട്ടു.
കത്തിരി വെയിൽ തുടങ്ങുന്നതിനാൽ ഇനിയുള്ള ദിവസങ്ങളിലും ചൂട് കൂടുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ധർമപുരി, തിരുവള്ളൂർ, തിരുപ്പത്തൂർ, റാണിപ്പേട്ട, വെല്ലൂർ എന്നിവിടങ്ങളിൽ വരുംദിവസങ്ങളിൽ ചൂട് കൂടും. ചൊവ്വാഴ്ചവരെ വടക്കൻജില്ലകളിലും മധ്യജില്ലകളിലും ചൂടുകാറ്റ് വീശും.
ഏഴാംതീയതി നീലഗിരി, കൃഷ്ണഗിരി, ധർമപുരി, ഈറോഡ്, തിരുപ്പത്തൂർ, വെല്ലൂർ, നീലഗിരി, എന്നീ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
കത്തിരിവെയിൽ തുടങ്ങിയതിനാൽ അടുത്ത ഒരാഴ്ച ചൂടുകൂടിയ നിലയിൽ തുടരും. ചെന്നൈയിൽ വേനൽമഴയ്ക്ക് സാധ്യതയില്ലെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു