Read Time:1 Minute, 1 Second
തിരുവനന്തപുരം: ഈ വര്‍ഷത്തെ SSLC, THSLC, AHLC ഫലങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും.
ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് പൊതു വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഫലപ്രഖ്യാപനം നടത്തും.
വൈകീട്ട് നാലുമണിക്ക് മുഴുവന്‍ വിദ്യാര്‍ഥികളുടെയും ഫലം വെബ്സൈറ്റുകളില്‍ ലഭ്യമാകും.
ഇത്തവണ 4,27,105 വിദ്യാര്‍ത്ഥികളാണ് എസ്എസ്എല്‍സി ഫലം കാത്തിരിക്കുന്നത്. കഴിഞ്ഞവര്‍ഷത്തെക്കാള്‍ 7977 വിദ്യാര്‍ത്ഥികള്‍ കൂടുതല്‍.
99.7% ആയിരുന്നു കഴിഞ്ഞവര്‍ഷത്തെ വിജയശതമാനം. പരീക്ഷാ ഫലം www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈല്‍ ആപ്പിലും ലഭ്യമാകും.