Read Time:1 Minute, 8 Second
ചെന്നൈ : അരിയല്ലൂരിലെ വ്യവസായി പരേതയായ ഭാര്യയുടെ സ്മരണയ്ക്കായി ക്ഷേത്രം പണിത് പ്രാർത്ഥന നടത്തി.
തിരുപ്പൂരിൽ ടെക്സ്റ്റൈൽ സ്ഥാപനം നടത്തിവരികയായിരുന്ന ദേവമംഗലം സ്വദേശി ഗോപാലകൃഷ്ണൻ (45) ആണ് മരണമടഞ്ഞ ഭാര്യക്കായി ക്ഷേത്രംപണിത്.
ഗോപാലകൃഷ്ണന്റെ ഭാര്യ കർപ്പഗവല്ലിയെ സംസ്കരിച്ച സ്ഥലത്ത് അഞ്ചുലക്ഷം രൂപ ചെലവിലാണ് അദ്ദേഹം ക്ഷേത്രം പണിതത്.
ക്ഷേത്രത്തിന്റെ കുംഭാഭിഷേകവും അന്നദാനവും കഴിഞ്ഞദിവസം നടന്നു.
വസ്ത്രവ്യാപാരിയായ ഗോപാലകൃഷ്ണനും കർപ്പഗവല്ലിയും 2009-ലാണ് വിവാഹിതരായത്.
ദമ്പതികൾക്ക് അഞ്ചുവയസ്സുള്ള മകനുണ്ട്. വൃക്കരോഗം ബാധിച്ച കർപ്പഗവല്ലി 2023-ൽ മരിച്ചു.
ഭാര്യ ദേവിയായി മാറിയെന്ന് അതിനുശേഷം ഗോപാലകൃഷ്ണൻ പലരോടും പറഞ്ഞിരുന്നു.