ചെന്നൈ : സർക്കാർജോലി നൽകാമെന്നുപറഞ്ഞ് പലരിൽനിന്നായി 12 കോടി രൂപ തട്ടിയെടുത്തയാളെ മൂന്നുപേർചേർന്ന് അടിച്ചുകൊന്നു. ഭാര്യയെ ബന്ദിയാക്കിയശേഷമായിരുന്നു മർദനം.
ചെന്നൈയിലെ വെസ്റ്റ് മൊഗപ്പെയർ സ്വദേശിയായ കെ. വെങ്കടേശനാണ്(54) സേലത്തിനുസമീപം കൊല്ലപ്പെട്ടത്. മകനെ നീറ്റ് എഴുതാനായി കുന്ദ്രത്തൂരിലെ കോളേജിൽ ഇറക്കിയതിനുശേഷം ഭാര്യ ലക്ഷ്മിയോടൊപ്പം സേലത്തേക്ക് പുറപ്പെട്ടതായിരുന്നു വെങ്കിടേശ്വരൻ.
മൂന്നുപേർചേർന്ന് ഭാര്യയെ ഒരു ക്രഷർ യൂണിറ്റിൽ പൂട്ടിയിട്ടശേഷം വെങ്കടേശനെ മർദിക്കുകയായിരുന്നു. മരിച്ചെന്നുറപ്പായപ്പോൾ മൃതദേഹം കുഴിച്ചിടുകയും ചെയ്തു.
സംഭവവുമായിബന്ധപ്പെട്ട് തിപ്പംപട്ടിയിലെ ഗണേശൻ(50) പൊള്ളാച്ചിയിലെ നിത്യാനന്ദം(39) ഊത്തങ്കരയിലെ വിഘ്നേഷ്(28) എന്നിവരെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.
ഇവരിൽനിന്നും ഇവരുടെ ബന്ധുക്കളിൽനിന്നുമായി വെങ്കിടേശൻ 12 കോടി രൂപ വാങ്ങിയിരുന്നെന്ന് പോലീസ് പറഞ്ഞു