Read Time:45 Second
ചെന്നൈ : ചെങ്കൽപ്പെട്ട് യാർഡിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ചെന്നൈ ബീച്ചിൽനിന്ന് ചൊവ്വാഴ്ച രാത്രി ചെങ്കൽപ്പെട്ടിലേക്കുള്ള സബർബൻ തീവണ്ടി സർവീസിൽ മാറ്റമുണ്ടാകും.
ചെന്നൈ ബീച്ചിൽനിന്ന് രാത്രി 8.35, 10.05, 11 എന്നീ സമയങ്ങളിൽ ചെങ്കൽപ്പെട്ടിലേക്കുള്ള സബർബൻ തീവണ്ടി സർവീസുകൾ സിങ്കപെരുമാൾ കോയിൽ റെയിൽവേ സ്റ്റേഷൻ വരെ മാത്രമേ സർവീസ് നടത്തുകയുള്ളുവെന്ന് ചെന്നൈ റെയിൽവേ ഡിവിഷൻ അധികൃതർ അറിയിച്ചു.