Read Time:1 Minute, 3 Second
ചെന്നൈ : മദ്യലഹരിയിൽ പ്രശ്നങ്ങളുണ്ടാക്കിയ യാത്രക്കാരനെ വിമാനത്തിൽനിന്ന് ഇറക്കിവിട്ടു.
ചെന്നൈയിൽനിന്ന് അഹമ്മദാബാദിലേക്കുള്ള വിമാനത്തിൽ കയറിയ പ്രവീൺ ഗാന്ധി (35) എന്ന ഗുജറാത്ത് സ്വദേശിയെയാണ് സഹയാത്രികരുടെ പരാതിയെത്തുടർന്ന് ഇറക്കിവിട്ടത്.
അഞ്ച് വയസ്സുള്ള മകളുമൊത്താണ് പ്രവീൺ വിമാനത്തിൽ കയറിയത്. നന്നായി മദ്യപിച്ചിരുന്നെങ്കിലും ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥർ കടത്തിവിട്ടു.
എന്നാൽ വിമാനത്തിൽ മറ്റുള്ളവർക്ക് ശല്യമാവാൻ തുടങ്ങിയതോടെ വിമാനത്താവളത്തിൽ ഇറക്കി പോലീസിൽ ഏൽപിച്ചു.
സംഭവത്തെ തുടർന്ന് വിമാനം ഒന്നര മണിക്കൂറോളം വൈകി. പ്രവീൺഗാന്ധിയെ ജാമ്യത്തിൽ വിട്ടയച്ചു.