പ്രധാനമന്ത്രിയുടെ സ്വത്ത് വിവരങ്ങൾ പുറത്ത്

modi
0 0
Read Time:2 Minute, 38 Second

ഡൽഹി: വാരാണസി ലോക്‌സഭാ മണ്ഡലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച നാമനിർദേശ പത്രിക സമർപ്പിച്ചു.

പ്രധാനമന്ത്രി മോദിയുടെ സത്യവാങ്മൂലത്തിൽ 3.02 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ സ്വന്തമായുണ്ടെന്നും 52,920 രൂപ പണമായി കൈവശമുണ്ടെന്നും സ്വന്തമായി സ്ഥലമോ വീടോ കാറോ ഇല്ലെന്നും പറയുന്നു.

2018-19 സാമ്പത്തിക വർഷത്തിലെ 11 ലക്ഷത്തിൽ നിന്ന് 2022-23 ൽ 23.5 ലക്ഷമായി പ്രധാനമന്ത്രി മോദിയുടെ നികുതി വിധേയ വരുമാനം ഇരട്ടിയായെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

പ്രധാനമന്ത്രി മോദിക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ രണ്ട് അക്കൗണ്ടുകളുണ്ട്.

എസ്ബിഐയുടെ ഗാന്ധിനഗർ ശാഖയിൽ 73,304 രൂപയും എസ്ബിഐയുടെ വാരാണസി ശാഖയിൽ 7,000 രൂപയും നിക്ഷേപം ഉണ്ട്.

പ്രധാനമന്ത്രിക്ക് എസ്ബിഐയിൽ 2,85,60,338 രൂപയുടെ ഫിക്സഡ് ഡിപ്പോസിറ്റ് ഉണ്ട്.

2,67,750 രൂപ വിലയുള്ള നാല് സ്വർണ്ണ മോതിരങ്ങളും പ്രധാനമന്ത്രിയുടെ കൈവശമുണ്ട്.

2014ൽ ആണ് പ്രധാനമന്ത്രി മോദി വാരാണസിയിൽ എൻഡിഎയുടെ സ്ഥാനാർത്ഥിയായി ആദ്യമായി മത്സരിച്ചത്.

ഈ തെരഞ്ഞെടുപ്പിൻ്റെ ഏഴാമത്തെയും അവസാനത്തെയും ഘട്ടത്തിൽ ജൂൺ ഒന്നിന് വോട്ടെടുപ്പിൽ തുടർച്ചയായി മൂന്നാം തവണയും മോദി ജനവിധി തേടുന്നു.

ചൊവ്വാഴ്ച വാരാണസി ജില്ലാ കളക്‌ട്രേറ്റിൽ നാമനിർദേശ പത്രിക സമർപ്പിക്കാൻ പ്രധാനമന്ത്രി മോദി എത്തിയപ്പോൾ അദ്ദേഹത്തോടൊപ്പം ബി.ജെ.പി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദ തുടങ്ങിയ നേതാക്കളും ഒപ്പമുണ്ടായിരുന്നു.

പണ്ഡിറ്റ് ഗണേശ്വർ ശാസ്ത്രി, ലാൽചന്ദ് കുശ്‌വാഹ, ബൈജ്‌നാഥ് പട്ടേൽ, സഞ്ജയ് സോങ്കർ എന്നിവരും പ്രധാനമന്ത്രി മോദിക്കൊപ്പമുണ്ടായിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts