0
0
Read Time:57 Second
ചെന്നൈ : ചെന്നൈ പാർക്ക് റെയിൽവേ സ്റ്റേഷനിൽ എൻജിനിയറിങ് ജോലികൾ നടക്കുന്നതിനാൽ 16, 17 തീയതികളിൽ ചെന്നൈ ബീച്ചിൽനിന്ന് ചെങ്കൽപ്പെട്ട് റൂട്ടിലേക്കുള്ള രാത്രികാല തീവണ്ടി സർവീസുകളുകളിൽ നിയന്ത്രണം ഏർപ്പെടുത്തി.
ചെന്നൈ ബീച്ചിൽനിന്ന് താംബരത്തേക്ക് 16,17 തീയതികളിൽ രാത്രി 9.30 നുള്ള സർവീസും 11.40-നുള്ള സർവീസും റദ്ദാക്കി.
16, 17, 18 തീയതികളിൽ ചെന്നൈ ബീച്ചിൽനിന്ന് രാവിലെ 4.15-നുള്ള സബർബൻ തീവണ്ടി സർവീസും ഇതേ തീയതികളിൽ താംബരത്ത്നിന്ന് രാവിലെ 4.15-ന് ചെന്നൈ ബീച്ചിലേക്കുള്ള സബർബൻ തീവണ്ടി സർവീസും റദ്ദാക്കി.