ഇ -പാസ്സ് തിരിച്ചടിയായി. വ്യാപാര നഷ്ടമെന്ന് ഊട്ടിയിലെ വ്യാപാരികൾ

0 0
Read Time:1 Minute, 58 Second

ഊട്ടി: ഊട്ടി സന്ദർശനത്തിന് ഇ–പാസ് നിർബന്ധമാക്കിയതോടെ, വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടു കച്ചവട സ്ഥാപനങ്ങൾ നടത്തുന്നവർ കടുത്ത പ്രതിസന്ധിയിലായി. സീസൺ മുന്നിൽകണ്ടു ലക്ഷങ്ങൾ ചെലവഴിച്ചു സാധനങ്ങൾ സ്റ്റോക് ചെയ്ത കടകളിൽ ദിവസം 5,000 രൂപയുടെ കച്ചവടം പോലും നടക്കുന്നില്ലെന്നു വ്യാപാരികൾ പറയുന്നു.

മുൻവർഷങ്ങളിൽ 25,000 മുതൽ 50,000 രൂപയുടെ വരെ കച്ചവടം നടന്നിരുന്ന സ്ഥാപനങ്ങളിലാണ് ഈയവസ്ഥ.ഊട്ടി തേയില, ഊട്ടി വർക്കി, ഡ്രൈ ഫ്രൂട്സ് തുടങ്ങിയവ വിൽക്കുന്ന 28 കടകളാണു താഴെ നാടുകാണി മുതൽ നാടുകാണി ജംക്‌ഷൻ വരെയുള്ള രണ്ടു കിലോമീറ്റർ ദൂരത്തിലുള്ളത്.

നീലഗിരിയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തുന്ന ഭൂരിഭാഗം പേരും ചുരമിറങ്ങും മുൻപ് ഈ കടകളും സന്ദർശിക്കാറുണ്ട്. സീസണിൽ എല്ലാ കടകളിലും പകലും രാത്രിയിലും ഒരേപോലെ തിരക്കായിരിക്കും.

ഈ സാഹചര്യത്തിനാണിപ്പോൾ ഇ–പാസ് തടസ്സമായത്. പ്രധാന സീസണായ പുഷ്പമേളക്കാലത്ത് ഇ–പാസ് ഏർപ്പെടുത്തിയതോടെ, നഗരത്തിൽ മുറികൾ ബുക്ക് ചെയ്തിരുന്നവർ കൂട്ടത്തോടെ ബുക്കിങ് റദ്ദാക്കിയതു റിസോർട്ടുകൾ ലീസിനെടുത്തു നടത്തുന്നവർക്കും ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കി.

പ്രതിദിനം 30,000 സന്ദർശകരെ പ്രതീക്ഷിച്ചിരുന്ന പുഷ്പമേളയ്ക്ക് ഇതിന്റെ പകുതി സന്ദർശകർ പോലും എത്തുന്നില്ലെന്നാണു കണക്കുകൾ.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts