പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയ കേസ്; തമിഴ്‌നാട് പോലീസ് നടപടിയികളിൽ തൃപ്തനല്ലെന്ന് ഹൈക്കോടതി

0 0
Read Time:1 Minute, 56 Second

ചെന്നൈ: പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന കേസുകളിൽ പോലീസിൻ്റെ നടപടി തൃപ്തികരമല്ലെന്ന് ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി.

32 കാരനായ വിവാഹിതൻ തട്ടിക്കൊണ്ടുപോയ 16 കാരിയായ പെൺകുട്ടിയുടെ മാതാപിതാക്കൾ ഹൈക്കോടതിയുടെ മധുര ബ്രാഞ്ചിൽ നൽകിയ ഹർജി വെള്ളിയാഴ്ച പരിഗണിച്ച ജഡ്ജിമാരായ വേൽമുരുകനും രാജശേഖറും ആണ് അതൃപ്തി രേഖപ്പെടുത്തിയത്.

“പെൺകുട്ടികളെ ബലാത്സംഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട കേസുകളിൽ പോലീസ് ഉചിതമായ നടപടി സ്വീകരിക്കുന്നില്ലന്ന അവർ വ്യക്തമാക്കി.

പോലീസിനെ സൃഷ്ടിച്ചത് ജനങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയാണ്. എന്നാൽ, പോലീസ് വകുപ്പിൻ്റെ പ്രവർത്തനം അങ്ങനെയല്ല.

പോലീസ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ പ്രവർത്തനം സ്വയം ശക്തിപ്പെടുത്തുന്നതിനും സമ്പന്നരാകുന്നതിനും പ്രാധാന്യം നൽകുന്നതായി തോന്നുന്നുവെന്നും

പെൺകുട്ടികളെ കാണാതാവുകയോ തട്ടിക്കൊണ്ടുപോകുകയോ ചെയ്തതായി പരാതിയുണ്ടെങ്കിൽ ഉടൻ കേസെടുത്ത് കൃത്യമായ അന്വേഷണം നടത്തണമെന്നും കോടതി പറഞ്ഞു,

ഇല്ലെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ ഉത്തരവിടുമെന്നും വളർന്നുവരുന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് പെൺകുട്ടികളെ രക്ഷിക്കാൻ നടപടിയെടുക്കണമെന്നും അവർ ഉത്തരവിട്ടു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts