കേരളത്തിലൂടെ ഓടുന്ന നാല്‌ പ്രതിവാര ട്രെയിനുകൾ ഉൾപ്പെടെ ആറ് പ്രത്യേക തീവണ്ടികൾ ഓട്ടം നിർത്തുന്നു

1 0
Read Time:2 Minute, 25 Second

ചെന്നൈ : തിരക്ക് കുറയ്ക്കാൻ തുടങ്ങിയ ആറ്‌ പ്രത്യേക തീവണ്ടികൾ ഓട്ടം നിർത്തുന്നു. നാല്‌ സർവീസുകളാണ് റെയിൽവേ റദ്ദാക്കിയത്.

കേരളത്തിലൂടെ ഓടുന്ന നാല്‌ പ്രതിവാര വണ്ടികൾ ഇതിൽ ഉൾപ്പെടുന്നു. നടത്തിപ്പ്-സുരക്ഷാ പ്രശ്നങ്ങളാണ് കാരണമെന്ന് ഉത്തരവിൽ പറയുന്നു.

വിദ്യാലയങ്ങൾ തുറക്കുന്ന സമയത്ത് യാത്രയുടെ ബുദ്ധിമുട്ട് കൂടുമെന്നിരിക്കെയാണ് റെയിൽവേയുടെ ഈ നടപടി.

ശനിയാഴ്ചകളിൽ ഓടുന്ന മംഗളൂരു-കോയമ്പത്തൂർ-മംഗളൂരു പ്രതിവാര വണ്ടി (06041/06042) ജൂൺ എട്ടുമുതൽ 29 വരെയുള്ള സർവീസാണ് നിർത്തിയത്. മേയ് 25, ജൂൺ ഒന്ന് സർവീസുകൾ നിലനിർത്തിയിട്ടുണ്ട്.

മംഗളൂരു-കോട്ടയം-മംഗളുരു റൂട്ടിലെ പ്രത്യേക തീവണ്ടി (06075/06076) റെയിൽവേ നേരത്തേ റദ്ദാക്കിയിരുന്നു. ഒരു സർവീസ് നടത്തിയ വണ്ടിയാണ് പൊടുന്നനെ നിർത്തിയത്.

ഏപ്രിൽ 20 മുതൽ ജൂൺ ഒന്നുവരെയായിരുന്നു (ശനിയാഴ്ചകളിൽ) വണ്ടി പ്രഖ്യാപിച്ചത്. ഏപ്രിൽ 20-ന് ഓടിക്കുകയും ചെയ്തു.

ജോലിഭാരം കുറയ്ക്കണമെന്നാവശ്യപ്പെട്ട് ജൂൺ ഒന്നുമുതൽ ദക്ഷിണ റെയിൽവേയിലെ ലോക്കോപൈലറ്റുമാർ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്.

റദ്ദാക്കിയ തീവണ്ടികൾ

മംഗളൂരു-കോയമ്പത്തൂർ പ്രതിവാര വണ്ടി (ശനി)-06041- (ജൂൺ എട്ടുമുതൽ 29 വരെ).

കോയമ്പത്തൂർ-മംഗളൂരു പ്രതിവാര വണ്ടി (ശനി)-06042- (ജൂൺ എട്ട്- 29).

കൊച്ചുവേളി-നിസാമുദ്ദീൻ പ്രതിവാര വണ്ടി (വെള്ളി)-06071- (ജൂൺ ഏഴ്-28).

നിസാമുദ്ദീൻ-കൊച്ചുവേളി പ്രതിവാരവണ്ടി (തിങ്കൾ)-06072- (ജൂൺ 10-ജൂലായ് ഒന്ന്).

ചെന്നൈ-വേളാങ്കണ്ണി (വെള്ളി, ഞായർ)-06037 (ജൂൺ 21-30).

വേളാങ്കണ്ണി-ചെന്നൈ (ശനി, തിങ്കൾ) 06038 (ജൂൺ 22-ജൂലായ് ഒന്ന്).

Happy
Happy
20 %
Sad
Sad
33 %
Excited
Excited
7 %
Sleepy
Sleepy
7 %
Angry
Angry
20 %
Surprise
Surprise
13 %

Related posts