ചെന്നൈ: ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് കാണാതായ രണ്ട് വയസുകാരിയെ റെയിൽവേ പോലീസ് ഒരു മണിക്കൂറിനുള്ളിൽ രക്ഷപ്പെടുത്തി. കുട്ടിയെ തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്ന രണ്ടു പേരെ റെയിൽവേ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
ബീഹാർ സംസ്ഥാനത്തിൽ നിന്നുള്ളയാളാണ് മോത്തി ബിന്ദ് ജ്യോതിദേവി ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ട്. ജ്യോതിദേവി ചെന്നൈ മേടവാക്കിൽ കൂലിപ്പണിക്കാരിയാണ്.
ബിഹാറിൽ താമസിച്ചിരുന്ന മോത്തി ബിന്ദ് തൻ്റെ രണ്ട് കുട്ടികളുമായി വ്യാഴാഴ്ച ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു. സെൻട്രൽ റെയിൽവേ സ്‌റ്റേഷനിലെ ടിക്കറ്റ് ഓഫീസിന് സമീപമുള്ള സീറ്റിൽ കുട്ടികളെ ഇരുത്തി, കുപ്പിയിൽ കുടിവെള്ള വെള്ളമെടുത്ത് മടങ്ങിയ ശേഷം ഒരു കുട്ടി (2 വയസ്സുള്ള ആരതി കുമാരി) കാണാതാകുകയായിയുന്നു.
ഭയന്നുപോയ മോതിബിന്ദ് പലയിടത്തും കുട്ടികയി തിരച്ചിൽ നടത്തി. എന്നാൽ, കുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് സെൻട്രൽ റെയിൽവേ പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ റെയിൽവേ പോലീസ് കേസെടുത്ത് കുട്ടിക്കായി തിരച്ചിൽ നടത്തി. സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ ഉപയോഗിച്ചും ഇവർ തിരച്ചിൽ നടത്തി.
ആ സമയം മൂർമാർക്കറ്റ് സ്‌റ്റേഷനു സമീപം ഒരു പുരുഷനും സ്ത്രീയും ഒരു കുട്ടിയെയും വഹിച്ചുകൊണ്ട് നടന്നുവരികയായിരുന്നു. തുടർന്ന് അവർ അവിടെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ആർപിഎഫ് പോലീസിനെ വിവരമറിയിച്ചു. ഇതനുസരിച്ച് ആർപിഎഫ് പൊലീസ് ഇവരെ പിടികൂടി കുട്ടിയെ രക്ഷപ്പെടുത്തി.
ഇതേത്തുടർന്ന് റെയിൽവേ പോലീസ് നടത്തിയ അന്വേഷണത്തിൽ വിജയവാഡ സ്വദേശികളായ ദുർഗ (19), സിദ്ധരാമയ്യ (18) എന്നിവർ കുട്ടിയെ തട്ടിക്കൊണ്ടുപോയതായി കണ്ടെത്തി.
എന്നാൽ ഇവർ കുട്ടിയെ തട്ടിക്കൊണ്ടുപോയതല്ലെന്നും കുട്ടിയുടെ മാതാപിതാക്കളെ അന്വേഷിക്കുകയാണെന്നും ഇവർ പറഞ്ഞു, കസ്റ്റഡിയിലുള്ളവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണ്.