ശിവകാശിയിലെ പടക്കശാലകൾ അടച്ചിട്ട് അനിശ്ചിതകാല സമരം ആരംഭിച്ച് ഉടമകൾ

crackers
0 0
Read Time:2 Minute, 9 Second

ചെന്നൈ : നിരോധിത സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് പടക്കനിർമാണം നടത്തുന്നത് കണ്ടെത്താനായി പരിശോധന നടത്തുന്നതിൽ പ്രതിഷേധിച്ച് ശിവകാശിയിലെ പടക്കശാലകൾ അടച്ചിട്ട് ഉടമകളുടെ അനിശ്ചിതകാല സമരം.

ഉഗ്രസ്ഫോടനശേഷിയുള്ള ബേരിയം നൈട്രേറ്റ്, ഗ്രനേഡ് നിർമിക്കാൻ ഉപയോഗിക്കുന്ന സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിച്ച് പടക്കങ്ങൾ നിർമിക്കുന്നുണ്ടോയെന്ന് കണ്ടെത്തുന്നതിനാണ് പോലീസുൾപ്പെടെയുള്ള വിവിധവകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ പരിശോധന.

വിരുദുനഗർ ജില്ലയിലെ ശിവകാശി, സാത്തൂർ, വെപ്പകോട്ടൈ തുടങ്ങിയ പ്രദേശങ്ങളിലെ 1000-ത്തിലധികം പടക്കശാലകളിൽ അഞ്ച് ലക്ഷത്തോളംപേർ ജോലിചെയ്യുന്നുണ്ട്. ‌

ബേരിയം നൈട്രേറ്റ് ഉപയോഗിച്ച് പടക്കം നിർമിക്കുന്നതിനിടെ പടക്കശാലകളിലുണ്ടായ സ്ഫോടനങ്ങളിൽ ഒട്ടേറെ തൊഴിലാളികൾ മരിച്ചിരുന്നു.

ഒട്ടേറെപ്പേർക്ക് പരിക്കേല്ക്കുകയുംചെയ്തു. ഇതേത്തുടർന്നാണ് പരിശോധന നടത്താൻ പ്രത്യേകസംഘങ്ങളെ നിയോഗിച്ചത്.

ഉഗ്രസ്ഫോടനശേഷിയുള്ള ബേരിയം നൈട്രേറ്റിന് പകരം ഉപയോഗിക്കാവുന്ന സ്ഫോടകവസ്തുക്കൾ എതൊക്കെയെന്ന് സംസ്ഥാന സർക്കാർ അറിയിക്കണമെന്ന് ഉടമകൾ ആവശ്യപ്പെട്ടു.

ഗ്രനേഡ് നിർമിക്കാൻ ഉപയോഗിക്കുന്ന സ്ഫോടക വസ്തുക്കളെക്കൊണ്ട് പടക്കങ്ങൾ നിർമിക്കുന്ന പടക്കശാലകളിലും പരിശോധന നടത്തി മുദ്രവെക്കുന്നുണ്ട്.

500 പടക്കശാലകൾ അടച്ചിട്ടതോടെ ആയിരക്കണക്കിന് തൊഴിലാളികളാണ് ദുരിതത്തിലായത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts