ബൈക്കഭ്യാസത്തിനിടെ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം : രണ്ട് യുവാക്കൾ മരിച്ചു

0 0
Read Time:1 Minute, 9 Second

ചെന്നൈ : അഭ്യാസപ്രകടനത്തിനിടെ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട്‌ യുവാക്കൾ മരിച്ചു.

തൂത്തുക്കുടി കുരുമ്പൂരിലുണ്ടായ അപകടത്തിൽ സുഹൃത്തുക്കളായ ജീവരത്തിനം (22), പ്രദീപ് കുമാർ (23) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുള്ള ഭൂപതി രാജ പരിക്കുകളോടെ രക്ഷപ്പെട്ടു.

ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ വെള്ളിയാഴ്ച രാത്രി 11.30-ഓടെയാണ് യുവാക്കൾ റോഡിൽ ബൈക്കഭ്യാസം കാട്ടിയത്.

പ്രദീപും ജീവരത്തിനവും ഓടിച്ചിരുന്ന ബൈക്കുകൾ നേർക്കുനേർ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ ഇരുവരും മരിച്ചു. ഭൂപതി രാജയുടെ ബൈക്കും ഇതിനിടയിലേക്ക് ഇടിച്ചുകയറിയെങ്കിലും പരിക്കുകളോടെ രക്ഷപ്പെട്ടു. സംഭവത്തിൽ പോലീസ് കേസെടുത്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts