Read Time:46 Second
ചെന്നൈ : പത്താം ക്ലാസ് പരീക്ഷയെഴുതിയ ആൺകുട്ടിയും പെൺകുട്ടിയും കടലിൽ ചാടി മരിച്ചു.
മാധവാരത്തിനടുത്തുള്ള മാത്തൂർ സ്വദേശികളായ ഇവരുടെ മൃതദേഹങ്ങൾ തിരുവൊട്ടിയൂർ കടപ്പുറത്തുനിന്നാണ് കണ്ടെത്തിയത്.
അയൽവാസികളായ ഇരുവരും രണ്ടുവർഷമായി പ്രണയത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു. വ്യത്യസ്ത ജാതിയിൽപ്പെട്ട ഇവരുടെ ബന്ധത്തെ രക്ഷിതാക്കൾ എതിർത്തു.
ഇവരെ കാണാതായതിനെത്തുടർന്നുണ്ടായ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.