ലാപ്ടോപ് ചാർജ് ചെയ്യുന്നതിനിടെ ഷോക്കേറ്റ് വനിതാ ഡോക്ടർ മരിച്ചു

0 0
Read Time:2 Minute, 42 Second

ചെന്നൈ: ലാപ്ടോപ് ചാർജ് ചെയ്യുന്നതിനിടെ ഡോക്ടർ ഷോക്കേറ്റ് മരിച്ചതായി റിപ്പോർട്ട്. തമിഴ്നാട് നാമക്കൽ സ്വദേശി ഡോ. ശരണിത എന്ന 32കാരിയാണ് ഷോക്കേറ്റു മരിച്ചത്.

ഇവർ ചെന്നൈയിലെ കിൽപോക് ഇ‌ൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്തിൽ പരിശീലനത്തിനെത്തിയതായിരുന്നു. അയനാവരത്തെ ഹോസ്റ്റൽ മുറിയിൽ ലാപ്ടോപ് ചാർജ് ചെയ്യുന്നതിനിടെയായിരുന്നു മരിച്ചതെന്ന് അനുമാനിക്കപ്പെടുന്നു.

ലാപ്ടോപ്പ് ചാർജറിൽ നിന്നാണോ അതോ മറ്റേതെങ്കിലും വിധേനയാണോ ഷോക്കേറ്റതെന്ന് വ്യക്തമല്ല. കൈയിൽ ചാർജർ ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
അൺഗ്രൗണ്ടഡ് പവർ അഡാപ്റ്റർ ഉപയോഗിച്ചാൽ ലാപ്ടോപ്പിൽ നിന്ന് ഷോക്കേൽക്കാൻ സാധ്യത കൂടുതലാണ്. ചാർജ് ചെയ്യാൻ ഉപയോഗിക്കുന്ന സോക്കറ്റ് ശരിയായി ഗ്രൗണ്ട് ചെയ്തില്ലെങ്കിലും പ്രശ്നമാണ്.
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts