Read Time:47 Second
ചെന്നൈ : നാഗർകോവിൽനിന്ന് ചെന്നൈ എഗ്‌മോറിലേക്ക് പ്രഖ്യാപിച്ചിരുന്ന പ്രത്യേക തീവണ്ടിസർവീസ് ജൂൺമാസവും തുടരും.
ജൂൺ രണ്ട്, 16, 30 തീയതികളിലാണ് സർവീസ് നടത്തുക.
നാഗർകോവിൽനിന്ന് രാത്രി 11.15-ന് പുറപ്പെടുന്ന തീവണ്ടി (06019) പിറ്റേന്ന് രാവിലെ 11.15-ന് എഗ്‌മോറിലെത്തും.
ജൂൺ മൂന്ന്, 17, ജൂലായ് ഒന്ന് എന്നീ തീയതികളിൽ എഗ്‌മോറിൽനിന്ന് ഉച്ചയ്ക്കുശേഷം മൂന്നിനുതിരിക്കുന്ന തീവണ്ടി (06020)പിറ്റേന്ന് രാവിലെ 3.15-ന് നാഗർകോവിൽ എത്തും.