Read Time:49 Second
ചെന്നൈ : തമിഴ്നാട്ടിലെ എൻജിനിയറിങ് കോളേജുകളിലേക്കുള്ള പ്രവേശനത്തിന് 2.2 ലക്ഷത്തിലധികം വിദ്യാർഥികൾ രജിസ്റ്റർ ചെയ്തു. ജൂൺ ആറാണ് രജിസ്‌ട്രേഷനുള്ള അവസാന തീയതി.
ജൂൺ 12-ന് വിദ്യാർഥികൾക്ക് റാൻഡം നമ്പറുകൾ നൽകും, തുടർന്ന് ജൂൺ 13 മുതൽ 30 വരെ ഓൺലൈൻ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നടത്തും.
ഇന്റർനെറ്റ് സൗകര്യം കുറവായ ഗ്രാമീണമേഖലയിലെ വിദ്യാർഥികൾക്ക് ജില്ലാ ഫെസിലിറ്റേഷൻ കേന്ദ്രങ്ങളുടെ സഹായം തേടാം. റാങ്ക് ലിസ്റ്റ് ജൂലായ് 10 -ന് പ്രസിദ്ധീകരിക്കും