Read Time:54 Second
ചെന്നൈ : എസ്പ്ളനേഡിലെ നടപ്പാതയിൽ, വേദനസംഹാരിയുടെ അമിതോപയോഗത്തെത്തുടർന്ന് 17-കാരൻ മരിച്ച സംഭവത്തിൽ ഒരു സ്ത്രീയടക്കം രണ്ടുപേരെ പോലീസ് കസ്റ്റഡയിലെടുത്തു.
അനധികൃതമായി വേദനസംഹാരി എത്തിച്ചുനൽകിയവരാണ് പിടിയിലായത്.
ഓട്ടോഡ്രെവറുടെ മകനായ യുവാവ് ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു.
ലഹരിക്കായി വേദനസംഹാരി കുത്തിവെക്കുന്നത് ഇയാൾ ശീലമാക്കിയിരുന്നെന്നും അതാണ് മരണത്തിന് വഴിവെച്ചതെന്നും വീട്ടുകാർ പറയുന്നു.
ഈ പ്രദേശങ്ങിൽ മയക്കുമരുന്ന് ഭീഷണിയുള്ളതായി കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു.