Read Time:1 Minute, 3 Second
ചെന്നൈ : മറ്റു മതങ്ങൾക്കുള്ളതുപോലെ രജിസ്ട്രേഷൻ നിയമം ക്രിസ്ത്യൻ പള്ളികൾക്കും ബാധകമാക്കണമെന്ന് മദ്രാസ് ഹൈക്കോടതി.
ഭൂമി രജിസ്റ്റർ ചെയ്യുന്നില്ലെന്നാരോപിച്ച് ഷാലിൻ എന്നയാൾ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം.
ഹിന്ദു, മുസ്ലിം നിയമങ്ങൾക്കനുസരിച്ച് സ്വത്തുക്കൾ സംരക്ഷിക്കാൻ രജിസ്ട്രേഷൻ നിയമത്തിൽ വ്യവസ്ഥയുള്ളപ്പോൾ ക്രിസ്ത്യൻ പള്ളികളുടെ കാര്യത്തിൽ നിയമമില്ലാത്തത് ആശ്ചര്യകരമാണ്.
പള്ളികളുടെ സ്വത്തുക്കൾ 1908-ലെ രജിസ്ട്രേഷൻ ചട്ടത്തിലെ സെക്ഷൻ 22 എ യിൽ ഉൾപ്പെടുത്തണം. എല്ലാ മതങ്ങളെയും ഭരണകൂടം തുല്യമായി കണക്കാക്കണമെന്നും ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ വ്യക്തമാക്കി.