ചെന്നൈ : തെങ്കാശി ലോക്‌സഭാ മണ്ഡലത്തിലെ പോളിങ് കേന്ദ്രത്തിൽ 93 നിരീക്ഷണ ക്യാമറകൾ തകരാറിലായി. തെങ്കാശി ലോക്‌സഭാ മണ്ഡലത്തിൽ പോൾ ചെയ്ത വോട്ടുകൾ അടങ്ങിയ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകൾ കൊടികുറിശ്ശി യു എസ് പി കോളേജ് ഓഫ് ആർട്‌സ് ആൻഡ് സയൻസ് കൗണ്ടിംഗ് സെൻ്ററിൽ സൂക്ഷിച്ചിട്ടുണ്ട്. ഇവിടെ 3 ലെയർ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും 93 നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. അന്ന് വോട്ടെണ്ണൽ കേന്ദ്രത്തിൽ സ്ഥാപിച്ചിരുന്ന 93 നിരീക്ഷണ ക്യാമറകളും പ്രവർത്തനരഹിതമായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെ ഇടിമിന്നലോടുകൂടി ശക്തമായ മഴയാണ് പ്രദേശത്ത് പെയ്തത്. ഇതോടുകൂടിയാണോ…
Read MoreMonth: May 2024
നവജാത ശിശുവിന്റെ കൊലപാതകം; 20 കാരിയും മാതാപിതാക്കളും കസ്റ്റഡിയില്‍ എന്ന് റിപ്പോർട്ട്; വഴിത്തിരിവായത് കുഞ്ഞിനെ പൊതിഞ്ഞ പാഴ്സല്‍ കവര്‍
കൊച്ചി: എറണാകുളം പനമ്പിള്ളി നഗറില്‍ നവജാതശിശുവിനെ നടുറോഡില്‍ എറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. സമീപത്തെ ഫ്ലാറ്റിലെ ശുചിമുറിയില്‍ നിന്നും രക്തക്കറ കണ്ടെത്തി. സംഭവത്തില്‍ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആമസോൺ ഡെലിവറി കവറിൽ പൊതിഞ്ഞാണ് ഫ്‌ളാറ്റിന്റെ മുകളിൽ നിന്ന് നവജാത ശിശുവിനെ എറിഞ്ഞ് കൊലപ്പെടുത്തിയത്. ഈ കവറിലെ വിലാസം കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പൊലീസിനെ കൊലപാതകികളിലേക്ക് നയിച്ചത്. പതിനഞ്ച് വർഷമായി കുടുംബം അവിടെ താമസിച്ചിരുന്നുവെങ്കിലും ഇവരുടെ 20 വയസുള്ള മകൾ ഗർഭിണിയാണെന്ന കാര്യം അർക്കുമറിയില്ലായിരുന്നു. പെൺകുട്ടിയുടെ പ്രസവം നടന്നത് ഫ്‌ളാറ്റിലെ തന്നെ ശുചിമുറിയിലാണെന്നാണ് പുറത്ത് വരുന്ന…
Read Moreഉപേക്ഷിച്ചതല്ല: നവജാത ശിശുവിനെ ഫ്ലാറ്റിൽ നിന്ന് താഴേക്ക് എറിഞ്ഞുകൊന്നത്: കൊലപാതകികളെ തേടി പോലീസ് അന്വേഷണം ഊർജിതം
കൊച്ചി പനമ്പള്ളിനഗറിലെ വിദ്യാനഗറിൽ നവജാത ശിശുവിനെ എറിഞ്ഞുകൊലപ്പെടുത്തി. സമീപത്തുള്ള ഫ്ലാറ്റിൽ നിന്നാണ് കുഞ്ഞിനെ താഴേക്ക് എറിയുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഫ്ലാറ്റിൽ നിന്ന് താഴേക്ക് എറിയുന്ന ദൃശ്യങ്ങളാണ് സിസിടിവിയിൽ ഉള്ളത്. ആൺകുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. രാവിലെ എട്ടുമമിയോടെയാണ് സംഭവം നടന്നത്. വെള്ളത്തുണിയിൽ പൊതിഞ്ഞാണ് കുട്ടിയെ താഴേക്കെറിഞ്ഞത്. പൊലീസ് സ്ഥലത്തെത്തി തുടർനപടികൾ സ്വീകരിച്ചു. ഫ്ലാറ്റിലുള്ളവരുടെ വിവരങ്ങൾ ശേഖരിച്ചു. ഫ്ലാറ്റിൽ ഉള്ളവർ തന്നെയാണോ കുഞ്ഞിനെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് പരിശോധിക്കുന്നത്. കുഞ്ഞിനെ ഉപേക്ഷിച്ചത് എന്നായിരുന്നു ആദ്യം കരുതിയിരുന്നത്. തുടർന്ന് സമീപത്തെ സിസിടിവി പരിശോധിച്ചപ്പോഴാണ് കുഞ്ഞിനെ ഫ്ലാറ്റിൽ…
Read Moreകേരളത്തിലെ ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് പരിഷ്‌ക്കരണം; ഡ്രൈവിങ് സ്‌കൂളുകാരുടെ സ്‌റ്റേ ആവശ്യം ഹൈക്കോടതി തള്ളി
കൊച്ചി : ഡ്രൈവിങ് ലൈസന്‍സ് പരിഷ്‌കാരവുമായി ഗതാഗത വകുപ്പിന് മുന്നോട്ടുപൊകാമെന്ന് ഹൈക്കോടതി. ഡ്രൈവിങ് സ്‌കൂളുകാരുടെ സ്‌റ്റേ ആവശ്യം ഹൈക്കോടതി തള്ളി. സര്‍ക്കുലര്‍ നടപ്പാക്കുന്നതില്‍ സ്റ്റേ അനുവദിക്കാന്‍ കാരണങ്ങളില്ലെന്ന് കോടതി വ്യക്തമാക്കി. മോട്ടോര്‍ വാഹനവകുപ്പ് കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ ആരോപിച്ചു. കേന്ദ്ര മോട്ടോര്‍ വാഹന ചട്ടത്തില്‍ മാറ്റം വരുത്താന്‍ സംസ്ഥാനത്തിന് അധികാരമില്ലെന്ന് ഡ്രൈവിങ് സ്‌കൂള്‍ ഉട മകള്‍ കോടതിയില്‍ വാദിച്ചു. ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ സര്‍ക്കുലര്‍ കേന്ദ്ര നിയമത്തിന് വിരുദ്ധമാണെന്ന് ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ ഇവരുടെ വാദം ഹൈക്കോടതി തള്ളുകയായിരുന്നു.
Read Moreകേരളത്തിലെ 10 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ്
തിരുവനന്തപുരം: കേരളത്തിൽ ഉഷ്ണ തരംഗ മുന്നറിയിപ്പിനിടയിലും 10 ജില്ലകളിൽ മഴ ലഭിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. എന്നാൽ എവിടെയും അലേർട്ടുകൾ ഒന്നും പ്രഖ്യാപിച്ചിട്ടില്ല. അതെ സമയം നിലവില്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്ന ഉഷ്ണതരംഗ സാഹചര്യം കണക്കിലെടുത്ത് പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മെയ് 6 വരെ പൊതു അവധിയായിരിക്കും. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ല. ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ മത്സ്യ…
Read Moreഒടുവിൽ തീരുമാനം; രാഹുൽ ഗാന്ധി റായ്ബറേലിയിൽ നിന്ന് മത്സരിക്കും, നാമനിർദേശ പത്രിക സമർപ്പണം ഇന്ന്
ഡല്‍ഹി: ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേതാവ് രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ നിന്ന് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപനം. കോണ്‍ഗ്രസ് നേതാവും അമ്മയുമായ സോണിയാ ഗാന്ധിയുടെ സിറ്റിങ് മണ്ഡലമാണ് റായ്ബറേലി. രാഹുല്‍ ഗാന്ധി കഴിഞ്ഞതവണ മത്സരിച്ചിരുന്ന അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ്മ മത്സരിക്കുമെന്നും കോണ്‍ഗ്രസ് അറിയിച്ചു. ഇത്തവണ മത്സരത്തിന് ഇല്ലെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി അറിയിച്ചതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
Read Moreസംസ്ഥാനത്ത് ആശ്വാസമായി ഐസ് മഴ
ചെന്നൈ: തമിഴ്‌നാട് വെല്ലൂരിൽ ഐസ് മഴ പെയ്തു. ഐസ് മഴ പെയ്തത് ഗുഡിയാത്തം മേഖലയിൽ. ഇന്നലെ വെല്ലൂരിൽ 44 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തിയത്.
Read Moreജയറാമിന്റെ ചക്കി ഇനി നവനീതിന് സ്വന്തം; കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും;
നിറകണ്ണുകളോടെ ചക്കിയെ നവനീതിനെ ഏൽപ്പിച്ച് ജയറാം. നടൻ ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവിക ജയറാം ഗുരുവായൂരിൽ വിവാഹിതയായി. നവനീത് ഗിരീഷാണ് വരൻ. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. ഈ വര്‍ഷം ജനുവരിയില്‍ കുടകില്‍ വച്ച് മാളവികയുടേയും നവനീതിന്റേയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹ ചടങ്ങ് നടന്നത്. ഗുരുവായൂർ ക്ഷേത്രത്തിൽ രാവിലെ 6.15നായിരുന്നു മുഹൂർത്തം. യുകെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ് നവനീത്. നെന്മാറ കീഴേപ്പാട്ട് കുടുംബാംഗമായ ഗിരീഷ് മേനോന്റേയും വത്സയുടേയും മകനാണ്.
Read Moreകൊടൈക്കനാലിൽ അവധിക്കാലം ആഘോഷമാക്കി മുഖ്യമന്ത്രി സ്റ്റാലിൻ
ചെന്നൈ: കുടുംബത്തോടൊപ്പം വിശ്രമിക്കാൻ കഴിഞ്ഞ തിങ്കളാഴ്ച കൊടൈക്കനാലിൽ എത്തിയ മുഖ്യമന്ത്രി സ്റ്റാലിൻ തന്റെ അവധിക്കാലം ആഘോഷമാക്കുകയാണ്. ഇന്നലെ വൈകിട്ട് കൊടൈക്കനാലിൽ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഗോൾഫ് കളിച്ചു. സ്വകാര്യ ഹോട്ടലിലാണ് മുഖ്യമന്ത്രിയുടെ താമസം. ഇന്നലെ വൈകിട്ട് കൊടൈക്കനാലിലെ ഗ്രീൻവാലി ഏരിയയിലെ ഗോൾഫ് കോഴ്‌സിലെത്തിയ മുഖ്യമന്ത്രി വൈകുന്നേരം 5.45 ഓടെ അവിടെ നിന്നും ബാറ്ററി കാർപൂൾ ഗ്രൗണ്ടിലേൽ അരമണിക്കൂറോളം ഗോൾഫ് കളിച്ചു. തുടർന്ന് ഗോൾഫ് ക്ലബ്ബിലേക്ക് പോയി അവിടെ നിന്ന് സ്വകാര്യ ഹോട്ടലിലേക്ക് തിരിച്ചു. മുഖ്യമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കനത്ത പോലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കൊടൈക്കനാൽ മേലമലയിലെ…
Read Moreഇനിമുതൽ ആഴ്ചയിലെ അവസാന ദിവസങ്ങളിൽ കേരളത്തിലേക്ക് ഉൾപ്പെടെ 965 സ്പെഷൽ ബസുകൾ സർവീസ് നടത്തും
ചെന്നൈ: ആഴ്ചയിലെ അവസാന ദിവസങ്ങളിൽ ചെന്നൈ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്ന് 965 സ്പെഷൽ ബസുകൾ സർവീസ് നടത്തും. റാപ്പിഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ആർ.മോഹൻ വാർത്താക്കുറിപ്പിൽ ഇത് സംബന്ധിച്ച് വിശദാംശങ്ങൾ അറിയിച്ചു. വരുന്ന 4, 5 തീയതികൾ ആഴ്ചയിലെ അവസാന ദിവസങ്ങളായതിനാൽ (ശനി, ഞായർ) ചെന്നൈയിൽ നിന്നും തമിഴ്‌നാടിൻ്റെ മറ്റ് ഭാഗങ്ങളിൽ നിന്നും ധാരാളം ആളുകൾ യാത്ര ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് കണക്കിലെടുത്ത് തമിഴ്‌നാട് സർക്കാർ ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകൾ പ്രതിദിന ബസുകൾക്ക് പുറമെ പ്രത്യേക ബസുകളും ഓടിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്. ഇതനുസരിച്ച് മെയ് 3,…
Read More