Read Time:53 Second
ചെന്നൈ : വടപളനിയെയും കോടമ്പാക്കത്തെയും ബന്ധിപ്പിക്കുന്ന ആർക്കോട് റോഡിൽ രൂപപ്പെട്ട കുഴി വാഹനയാത്രക്കാരെ വലച്ചു. ശനിയാഴ്ച രാവിലെയാണ് റോഡിൽ കുഴി രൂപപ്പെട്ടത്.
ആളുകൾ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസും കോർപ്പറേഷൻ അധികൃതരും സ്ഥലത്തെത്തി പരിശോധനകൾ നടത്തി.
തത്കാലം ഇവിടെ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇത് വാഹനഗതാഗതത്തെ ബാധിച്ചു. തുടർന്ന് ട്രാഫിക് പോലീസ് നിയന്ത്രണങ്ങളേർപ്പെടുത്തി.
പ്രദേശത്തുനടക്കുന്ന മെട്രോറെയിൽ നിർമാണപ്രവർത്തനങ്ങളാണ് കുഴിക്ക് കാരണമെന്നാണ് പ്രാഥമികവിവരം.