കാലാവസ്ഥാവ്യതിയാനം; സംസ്ഥാനത്ത് മുല്ലപ്പൂവിളവെടുപ്പ് കുറഞ്ഞു

0 0
Read Time:1 Minute, 45 Second

ചെന്നൈ : കാലാവസ്ഥാവ്യതിയാനത്തെത്തുടർന്ന് തമിഴ്നാട്ടിൽ മുല്ലപ്പൂവിളവ് കുറഞ്ഞു.

കൃത്യമായി മഴ ലഭിക്കാത്തതിനാലാണ് വിളവ് കുറഞ്ഞതെന്നും കയറ്റുമതിചെയ്യാൻ സർക്കാർ നടപടിയെടുക്കാത്തതിനാൽ മുല്ലപ്പൂവിന്റെ വില കുറഞ്ഞെന്നും കർഷകർ ആരോപിച്ചു.

മുല്ലപ്പൂ കയറ്റുമതിചെയ്യാൻ ആവശ്യമായ നടപടിയെടുക്കുമെന്ന് 2023-ൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വാഗ്ദാനംചെയ്തിരുന്നു.

മുഖ്യമന്ത്രിയുടെ പ്രസ്താവന വിശ്വസിച്ച് കൂടുതൽ സ്ഥലത്ത് മുല്ലപ്പൂ കൃഷിചെയ്തു. 2022-2023-ൽ 1574 ഹെക്ടറിലാണ് കൃഷിചെയ്തിരുന്നത്.

2023-2024-ൽ 1711 ഹെക്ടറിൽ കൃഷിചെയ്തു. മഴ ലഭിക്കാത്തതും കടുത്തചൂടും കാരണം ഉത്പാദനം പകുതിയായി കുറഞ്ഞു.

കയറ്റുമതിചെയ്യാൻ സർക്കാർ കൂളർ ബോക്സുകൾ നൽകുമെന്ന് അറിയിച്ചിരുന്നു. എന്നാൽ, ആ വാഗ്ദാനവും സർക്കാർ പാലിച്ചില്ല.

മധുരയിൽ മുല്ലപ്പൂ വിളവെടുപ്പിനുമുമ്പ് കിലോയ്ക്ക് 2000 രൂപമുതൽ 3000 രൂപ ലഭിച്ചിരുന്നു. എന്നാലിപ്പോൾ 300-350 രൂപയായി കുറഞ്ഞു.

കയറ്റുമതി കുറഞ്ഞതിനാൽ അയൽ സംസ്ഥാനങ്ങളിലേക്ക് കുറഞ്ഞതുകയ്ക്ക് മുല്ലപ്പൂ അയക്കാൻ കർഷകർ നിർബന്ധിതരായിരിക്കുകയാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts