ചെന്നൈ : നമ്പർ പ്ലേറ്റിൽ സ്റ്റിക്കർ ഒട്ടിച്ച് ഓടുന്ന എല്ലാവാഹനങ്ങളും പിടിച്ചെടുക്കണമെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചു.
രാഷ്ട്രീയ പാർട്ടികൾ, അഭിഭാഷകർ, മാധ്യമപ്രവർത്തകർ, ചലച്ചിത്ര താരങ്ങൾ, പരസ്യംഒട്ടിച്ച് വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ നമ്പർ പ്ലേറ്റിൽ അതാത് മേഖലകളെ പ്രതിനിധീകരിക്കുന്നതായി വ്യക്തമാക്കികൊണ്ട് സ്റ്റിക്കറുകൾ ഒട്ടിക്കുന്നുണ്ട്.
ഇവർ പ്രത്യേക അവകാശമായി കരുതി പലപ്പോഴും റോഡുനിയമങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയിട്ടുമുണ്ട്.
വാഹനങ്ങളിലെ ഇത്തരം സ്റ്റിക്കറുകൾ നീക്കംചെയ്യണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
എന്നാൽ ഇത് കൃത്യമായി നടപ്പിലാക്കാത്തതിനാൽ ദേവദാസ് എന്നയാൾ സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിലാണ് മദ്രാസ് ഹൈക്കോടതി ഇത് സംബന്ധിച്ച് ഉത്തരവിട്ടത്.
വാഹനങ്ങൾ പിടിച്ചെടുക്കാൻ കൂടുതൽ സമയം വേണമെന്ന് സർക്കാർ അഭിഭാഷകൻ മദ്രാസ് ഹൈക്കോടതിയിൽ അറിയിച്ചു.
തുടർന്ന് ഹർജിയിൽ വാദം കേൾക്കാനായി ജൂൺ 20-ലേക്ക് മാറ്റിവെച്ചു. ഉത്തരവ് നടപ്പിലാക്കാൻ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ കോടതിയിൽ ഹാജരാകണമെന്നും ചീഫ് ജസ്റ്റിസ് മഹാദേവൻ, ജസ്റ്റിസ് മുഹമ്മദ് സഫീക്ക് എന്നിവരടങ്ങിയ ബെഞ്ച് അറിയിച്ചു.