Read Time:1 Minute, 21 Second
ചെന്നൈ : നവവധുവിനെ മദ്യലഹരിയിൽ ഭർത്താവ് തലയ്ക്കടിച്ചുകൊന്നു. വിഴുപുരം വിരനാമൂരിൽ സുകുമാറാണ് (28) ഭാര്യ ദിവ്യയെ (20) ഇരുമ്പുകമ്പികൊണ്ട് തലയ്ക്കടിച്ചുകൊലപ്പെടുത്തിയത്.
സാമൂഹികമാധ്യമത്തിലൂടെ കഴിഞ്ഞവർഷമാണ് സുകുമാറും ദിവ്യയും പരിചയപ്പെട്ടത്. പിന്നീട് പ്രണയത്തിലായി. ഏപ്രിലിലായിരുന്നു ഇവരുടെ വിവാഹം.
സുകുമാർ പതിവായി മദ്യപിക്കുന്നതിൽ ദിവ്യക്ക് എതിർപ്പുണ്ടായിരുന്നു. ഇതിന്റെപേരിൽ ഇരുവരുംതമ്മിൽ പലതവണ വഴക്കുണ്ടായി. കഴിഞ്ഞദിവസം വീണ്ടും സുകുമാർ മദ്യപിച്ചെത്തിയതോടെ ദിവ്യയുമായി വാക്കേറ്റമുണ്ടായി. വഴക്കിനിടെ ഇരുമ്പുകമ്പിയെടുത്ത് ദിവ്യയുടെ തലയ്ക്കടിച്ച സുകുമാർ പിന്നീട് വീട്ടിൽനിന്ന് കടന്നുകളഞ്ഞു.
ദിവ്യ സംഭവസ്ഥലത്തുതന്നെ മരിച്ചു. സംഭവത്തിൽ കേസെടുത്ത പോലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ പിടിയിലാകുകയായിരുന്നു.