ചെന്നൈ : തമിഴ്നാടിന്റെ തെക്കൻജില്ലകളുടെ മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടതിനാൽ വെള്ളിയാഴ്ച സംസ്ഥാനത്ത് വ്യാപകമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിൽനിന്ന് അറിയിച്ചു.
ചെന്നൈ, കാഞ്ചീപുരം, ചെങ്കൽപ്പേട്ട്, തിരുവള്ളൂർ ജില്ലകളിൽ കനത്തമഴ ലഭിക്കും. കടലോരജില്ലകളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിൽനിന്ന് അറിയിച്ചു.
പുതുച്ചേരിയിലും കാരയ്ക്കലിലും ഇടിമിന്നലോടെ കനത്തമഴ പെയ്യാൻ സാധ്യതയുണ്ട്. ഈ മാസം ഒൻപതിനുശേഷം സംസ്ഥാനത്ത് വീണ്ടും ചൂടുകൂടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിൽനിന്ന് അറിയിച്ചു.
കഴിഞ്ഞദിവസം ശക്തമായ മഴപെയ്തിലൂടെ സംസ്ഥാനത്ത് ചൂടുകുറഞ്ഞു. വ്യാഴാഴ്ച തിരുവള്ളൂരിൽ 37 ഡിഗ്രി ചൂടും ചെന്നൈയിൽ നുങ്കമ്പാക്കം, മീനമ്പാക്കം എന്നിവിടങ്ങളിൽ 35 ഡിഗ്രി ചൂടും അനുഭവപ്പെട്ടു. സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞചൂട് കൊടൈക്കാനിൽ രേഖപ്പെടുത്തി. 13 ഡിഗ്രിയായിരുന്നു ചൂട്.