നീറ്റി’ലെ ഗ്രേസ് മാര്‍ക്ക് നല്‍കിയതില്‍ അപാകമുണ്ടോയെന്ന് പരിശോധിക്കാന്‍ സമിതി രൂപികരിച്ചു;

0 0
Read Time:1 Minute, 44 Second

ഡല്‍ഹി: നീറ്റ് യുജി മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ആയിരത്തി അഞ്ഞൂറിലേറെ വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയതില്‍ അപാകമുണ്ടോയെന്നു പരിശോധിക്കാന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സമിതിയെ നിയോഗിച്ചു. യുപിഎസ്‌സി മുന്‍ ചെയര്‍മാന്റെ നേതൃത്വത്തിലുള്ള നാലംഗ സമിതി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കും.

ഗ്രേസ് മാര്‍ക്ക് നല്‍കിയതോടെ 67 വിദ്യാര്‍ഥികള്‍ ഒന്നാം റാങ്കില്‍ എത്തിയത് വിവാദമായിരുന്നു. ഇതിനെത്തുടര്‍ന്നാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം.

സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഗ്രേസ് മാര്‍ക്ക് പുനരവലോകനം ചെയ്യും. ഗ്രേസ് മാര്‍ക്ക് ലഭിച്ച വിദ്യാര്‍ഥികളുടെ ഫലത്തില്‍ മാറ്റമുണ്ടായേക്കാമെന്ന് നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി ഡയറക്ടര്‍ ജനറല്‍ സുബോധ് കുമാര്‍ സിങ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഗ്രേസ് മാര്‍ക്ക് നല്‍കിയ നടപടി യോഗ്യതാ മാനദണ്ഡത്തെ ബാധിച്ചിട്ടില്ലെന്ന് സുബോധ് കുമാര്‍ സിങ് പറഞ്ഞു. ഗ്രേസ് മാര്‍ക്ക് പുനരവലോകനം ചെയ്യുന്നത് പ്രവേശന നടപടികളെ ഒരുതരത്തിലും ബാധിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts