Read Time:1 Minute, 23 Second
ചെന്നൈ: തമിഴ്‌നാട് തിരുപ്പത്തൂര്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്‌കൂളില്‍ പുലി കയറി.
ഇന്നലെ വൈകുന്നേരത്തോടെയാണ് കലക്ട്രേറ്റിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മേരി ക്വീന്‍ മട്രിക്കുലേഷന്‍ സ്‌കൂളില്‍ പുലി കയറിയത്.
സ്‌കൂളില്‍ കയറിയ പുലി ജീവനക്കാരനെ ആക്രമിച്ചു. വിദ്യാര്‍ഥികളെ ക്ലാസ് മുറിയില്‍ കയറ്റി പൂട്ടിയതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി.
പുലി സ്കൂളിൽ നിന്നും രക്ഷപ്പെട്ടതോടെ നഗരത്തില്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. എവിടെ നിന്നാണ് പുലി ഇവിടെക്ക് എത്തിയതെന്ന് വ്യക്തമല്ല. തിരുപ്പത്തൂറിന് സമീപത്തൊന്നും വനമേഖല ഇല്ലെന്ന് അധികൃതർ പറയുന്നു.
സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുൾപ്പെടെ എത്തി പ്രദേശത്ത് നിരീക്ഷണം ശക്തമാക്കി. പുലിയെ ഇതുവരെ പിടികൂടാനായിട്ടില്ല. പരിക്കേറ്റ ജീവനക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അധികൃതർ പറഞ്ഞു.