Read Time:1 Minute, 13 Second
ചെന്നൈ : ലോക്‌സഭാ തിരഞ്ഞെടുപ്പിനു പിന്നാലെ തമിഴ്‌നാട് ബി.ജെ.പി.യിൽ പോര് രൂക്ഷമായെന്ന റിപ്പോർട്ടുകൾക്കിടെ പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ മുൻ അധ്യക്ഷ തമിഴിസൈ സൗന്ദരരാജനുമായി ചർച്ച നടത്തി.
തമിഴിസൈയുടെ രാഷ്ട്രീയപരിചയം ബി.ജെ.പി.ക്ക് മുതൽക്കൂട്ടാണെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം അണ്ണാമലൈ പറഞ്ഞു.
വെള്ളിയാഴ്ച സാലിഗ്രാമിലെ വീട്ടിലെത്തിയാണ് അണ്ണാമലൈ തമിഴിസൈയെ കണ്ടത്. കൂടിക്കാഴ്ചയുടെ ചിത്രം അണ്ണാമലൈ സാമുഹികമാധ്യമങ്ങളിൽ പങ്കുവെച്ചു.
തമിഴ്‌നാട്ടിൽ താമര വിരിയുകതന്നെ ചെയ്യുമെന്ന് അണ്ണാമലൈയുടെ കുറിപ്പിൽ പറയുന്നു. അതിനായി ആത്മാർഥപരിശ്രമം നടത്തിയ തമിഴിസൈ അക്കയുടെ പ്രവർത്തനം പാർട്ടിപ്രവർത്തകർക്ക് പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.