ജഡ്ജിമാരെ അധിക്ഷേപിച്ചു; യുവാവിന് ആറുമാസം തടവുശിക്ഷ വിധിച്ച് മദ്രാസ് ഹൈക്കോടതി

0 0
Read Time:59 Second

ചെന്നൈ : ജഡ്ജിമാർക്കെതിരേ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയ മുൻ റെയിൽവേ ലോക്കോപൈലറ്റിന് മദ്രാസ് ഹൈക്കോടതി ആറുമാസത്തെ തടവുശിക്ഷ വിധിച്ചു.

പലതവണ അവസരം നൽകിയിട്ടും പശ്ചാത്താപം പ്രകടിപ്പിക്കാത്ത പ്രതി അധിക്ഷേപം ആവർത്തിച്ച സാഹചര്യത്തിലാണ് സ്വമേധയാ കോടതിയലക്ഷ്യക്കേസെടുത്ത് ശിക്ഷവിധിച്ചതെന്ന് ജസ്റ്റിസ് എം.എസ്. രമേഷും ജസ്റ്റിസ് സുന്ദർ മോഹനുമടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

ചെന്നൈ മൊഗപ്പെയർ സ്വദേശിയായ പി.യു. വെങ്കടേശനാണ് കോടതിയലക്ഷ്യത്തിനുള്ള പരമാവധി ശിക്ഷനൽകിയത്. 2020-ലാണ് വെങ്കടേശൻ ഫെയ്‌സ്ബുക്ക് പോസ്റ്റ് പ്രചരിപ്പിച്ചത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts