Read Time:1 Minute, 15 Second
ചെന്നൈ : ഡി.എം.കെ. അധികാരത്തിലെത്തിയശേഷം തമിഴ്നാട് സമൂഹവിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണെന്നും മുമ്പെങ്ങുമില്ലാത്തവിധം കുറ്റകൃത്യങ്ങൾ വർധിച്ചെന്നും ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ ആരോപിച്ചു.
പോലീസ് വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നാട്ടിൽ നടക്കുന്ന കാര്യങ്ങൾ അറിയാത്തമട്ടിലാണ്. മുഖ്യമന്ത്രി വാർത്ത വായിക്കാറുണ്ടോ. ക്രമസമാധാനനിലയെക്കുറിച്ച് ഉദ്യോഗസ്ഥർ അദ്ദേഹത്തോട് വിശദീകരിക്കുന്നുണ്ടോ -അണ്ണാമലൈ ചോദിച്ചു.
ചെന്നൈ നഗരം കൊലക്കളമായിമാറിയിരിക്കുന്നു. വർധിച്ചുവരുന്ന കഞ്ചാവ് വിൽപ്പന കുറ്റകൃത്യങ്ങൾ വർധിപ്പിക്കുന്നു. ഇവ നിയന്ത്രിച്ചില്ലെങ്കിൽ ഡി.എം.കെ. വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും അണ്ണാമലൈ പറഞ്ഞു.