Read Time:1 Minute, 6 Second
ചെന്നൈ : കിളാമ്പാക്കം ബസ്സ്റ്റാൻഡിന് മുന്നിലുള്ള ട്രാഫിക് പ്രശ്നങ്ങൾ പരിഹരിക്കാൻ അടിയന്തര നടപടിയെടുക്കുമെന്ന് വ്യവസായ വികസന മന്ത്രി ടി.എം. അൻപരസൻ പറഞ്ഞു.
കിളാമ്പാക്കം ബസ്സ്റ്റാൻഡിനു മുന്നിലുള്ള ജി.എസ്.ടി. റോഡിലെ ഗതാഗതക്കുരുക്കാണ് പ്രധാന പ്രശ്നം.
ഗതാഗതക്കുരുക്ക് എങ്ങനെ കുറയ്ക്കാമെന്നതു സംബന്ധിച്ച് കിളാമ്പാക്കം ബസ്സ്റ്റാൻഡിൽ ബന്ധപ്പെട്ട് വകുപ്പ് ഉദ്യോഗസ്ഥർ ചർച്ചനടത്തി.
കിളാമ്പാക്കം ബസ്സ്റ്റാൻഡിനു മുന്നിലുള്ള ഗതാഗതക്കുരുക്ക് ഇല്ലാതാക്കാൻ ഭാരവണ്ടികൾ വഴിതിരിച്ചുവിടുന്നത് സംബന്ധിച്ച് ചെറുകിട വ്യാവസായ സ്ഥാപന പ്രതിനിധികളുമായി ചർച്ച നടത്തുമെന്ന് മന്ത്രി പറഞ്ഞു.