ചെന്നൈ: തമിഴ്‌നാട്ടിൽ ആറ് മാസത്തിനിടെ 42,486 പേർക്ക് ക്ഷയരോഗം ബാധിച്ചതായി പഠനം. 2025-ഓടെ ഇന്ത്യയിൽ ക്ഷയരോഗം പൂർണമായും ഇല്ലാതാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വിവിധ നടപടികൾ സ്വീകരിച്ചുവരികയാണ്.
ഇതിനിടെയാണ് തമിഴ്‌നാട്ടിൽ, ക്ഷയരോഗബാധിതരുടെ എന്നതിലെ ഉയർച്ച കണ്ടെത്തുന്നത്,
കോമ്പിനേഷൻ ഡ്രഗ് ചികിത്സകൾ നൽകുക, നിരന്തര നിരീക്ഷണ പ്രവർത്തനങ്ങൾ നടത്തുക തുടങ്ങി ക്ഷയരോഗ നിർമാർജന പരിപാടികൾ സംസ്ഥാനത്തുടനീളം വിപുലമായി നടത്തിവരുന്നുണ്ട്. തമിഴ്‌നാട്ടിലുടനീളം ക്ഷയരോഗികൾക്ക് ആവശ്യമായ മരുന്നുകൾ ഫീൽഡ് വർക്കർമാർ അവരുടെ സ്ഥലങ്ങളിൽ എത്തിക്കുന്നുമുണ്ട്.
ചികിത്സാ പ്രോട്ടോക്കോളുകൾ അനുസരിച്ച്, അവരുടെ വീടുകളിൽ മ്യൂക്കസ് സാമ്പിളുകൾ എടുക്കുകയും മൊബൈൽ എക്സ്-റേ ഉപകരണങ്ങൾ ആവശ്യമുള്ളവർക്ക് അയയ്ക്കുകയും എക്സ്-റേ ചിത്രങ്ങൾ എടുക്കുകയും ചെയ്യും.
തൽഫലമായി, ക്ഷയരോഗം ബാധിച്ച 84 ശതമാനം രോഗികളും ചികിത്സയുടെ ആദ്യ ഘട്ടത്തിൽ സുഖം പ്രാപിച്ചു. ബാക്കിയുള്ളവർ തുടർച്ചയായ ചികിത്സയിലൂടെ സുഖം പ്രാപിച്ചുവരികയാണ് എന്നും ആരോഗ്യ ഉദ്യോഗസ്ഥർ പറയുന്നു.
ഈ വർഷം, ആരോഗ്യ ഉദ്യോഗസ്ഥർ രാജ്യത്തുടനീളമുള്ള സർക്കാർ, സർക്കാരിതര ആശുപത്രികളിലെ ഡാറ്റ വിശകലനം ചെയ്യുകയും 11.83 ലക്ഷത്തിലധികം ആളുകൾ ക്ഷയരോഗബാധിതരാണെന്ന് വെളിപ്പെടുത്തുകയും ചെയ്തു.
തമിഴ്നാട്ടിൽ 42,486 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ 13,913 പേർ സ്വകാര്യ ആശുപത്രികളിലും 28,573 പേർ സർക്കാർ ആശുപത്രികളിലും പ്രാഥമിക ചികിത്സതേടി.
കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 5 ശതമാനം കുറവായിരുന്നു എന്നത് ശ്രദ്ധേയമാണ്.