Read Time:1 Minute, 12 Second
ഡൽഹി: മദ്യനയ അഴിമതി കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനു ജാമ്യം. റോസ് അവന്യു കോടതിയാണ് ജാമ്യം അനുവദിച്ചത്.
അറസ്റ്റിലായി നാളെ മൂന്ന് മാസം തികയാനിരിക്കെയാണ് ജാമ്യം. ജാമ്യം അനുവദിച്ചത് 48 മണിക്കൂര്‍ സ്റ്റേ ചെയ്യണമെന്ന ഇഡി അപേക്ഷ കോടതി നിരസിച്ചു.
ജാമ്യത്തുകയായി കെജരിവാള്‍ ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണം.
നേരത്തെ ലോകസ്ഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സുപ്രീം കോടതി ഏതാനും ദിവസത്തേക്ക് കെജരിവാളിനു ജാമ്യം അനുവദിച്ചിരുന്നു.
കെജരിവാളിന്റെ വാദങ്ങൾ ശരിവയ്ക്കുന്നതാണ് വിചാരണ കോടതി നിലപാട്.
ജാമ്യം നൽകിയുള്ള ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ഇഡി ആവശ്യം കോടതി തള്ളി.
നിയമപരമായ വഴികൾ കൂടി പരിശോധിക്കാൻ സമയം നൽകണമെന്നായിരുന്നു ഇഡിയുടെ ആവശ്യം.